നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറ്റം; അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം നടത്തും എന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നിയമസഭയില്‍ കെ കെ രമ എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ. രാജന്‍. അട്ടപ്പാടി ട്രൈബല്‍ താലൂക്കിലെ അഗളി വില്ലേജിലെ 1167/1, 1167/6 സര്‍വേ നമ്പരുകളിലെ ഭൂമി അന്യാധീനപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി നഞ്ചിയമ്മ പരാതി നല്‍കിയിട്ടുണ്ട്.
ഇക്കാര്യം പരിശോധിച്ച് നടപടി ഉറപ്പുവരുത്തുമെന്ന് കെ. രാജന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഈ ഭൂമി തട്ടിയെടുക്കുന്നതിനായി മാരിമുത്തുവിന്റെ പേരില്‍ വ്യാജ നികുതി രസീത് കോടതിയില്‍ ഹാജരാക്കി എന്നും നഞ്ചിയമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി 20 ലെ ടി എ ല്‍ എ ഉത്തരവ് റദ്ദാക്കണമെന്നും നഞ്ചിയമ്മ, മരുതി, കുമരപ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1999 ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് ഏഴ് (അഞ്ച്) പ്രകാരം പാലക്കാട് ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കലക്ടര്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 2022 ആഗസ്റ്റ് 10 ന് വിചാരണ നടത്തിയെങ്കിലും മാരിമുത്തു ഹാജരായിരുന്നില്ല. ഇതോടെ അടുത്ത വിചാരണ സെപ്തംബര്‍ 13 ന് നടത്താനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

വ്യാജ രേഖ ചമച്ച കേസുകളില്‍ സാധാരണ സിവില്‍-ക്രിമിനല്‍ നടപടികളാണ് സീകരിക്കാറുള്ളത്. എന്നാല്‍ നഞ്ചിയമ്മയുടെ കേസില്‍ പട്ടികവര്‍ഗ ഭൂമി കൈമാറ്റം സംബന്ധിച്ച് 1999 ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയമവും പുനരവകാശ സ്ഥാപനവും അനുസരിച്ച് നടപടി സീകരിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ ക്രാന്തികാരി കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ ആണ് സര്‍ക്കാരിന് പരാതി നല്‍കിയത്.

ജി പി ശെല്‍വരാജ് എന്നയാളില്‍ നിന്നും ഒസ്യത്തുകളുണ്ടാക്കി വ്യാജ രേഖകള്‍ ചമച്ചതിനെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരിധിയില്‍ കൂടുതല്‍ ഭൂമിക്ക് രേഖകളുണ്ടാക്കി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ പറയുന്നു.

എം. സുകുമാരന്‍ സര്‍ക്കാറിന് നല്‍കിയ പരാതി വിശദമായി പരിശോധിക്കും. ശേഷം നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും കെ രാജന്‍ നിയമസഭയെ അറിയിച്ചു.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications