Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് നല്ല മറുപടി കയ്യിലുണ്ട്, തൃക്കാക്കരയിൽ വെച്ച് നൽകുമെന്ന് പിസി ജോർജ്, ജയിൽമോചനം

തിരുവനന്തപുരം: തന്നെ പിടിച്ച് ജയിലില്‍ ഇട്ടത് പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് എന്ന് പിസി ജോര്‍ജ്. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്. പിണറായി വിജയന്‍ തന്നെ കുറിച്ച് പറഞ്ഞത് തൃക്കാക്കരയില്‍ വെച്ചായത് കൊണ്ട് താന്‍ മറ്റന്നാള്‍ തൃക്കാക്കരയില്‍ വെച്ച് തന്നെ മറുപടി നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

നല്ല മറുപടി തന്റെ കയ്യിലുണ്ട്. അത് തൃക്കാക്കരയില്‍ വെച്ച് തന്നെ നല്‍കും. ആരൊക്കെ ഇതില്‍ ഇടപെട്ടോ അവര്‍ക്കെല്ലാം മറുപടി നല്‍കും. ജാമ്യം നല്‍കിയതില്‍ കോടതിയോട് നന്ദിയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ നിയമത്തിന് വിലയുണ്ട് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പിസി ജോര്‍ജ് പറഞ്ഞു.

76

പിസി ജോര്‍ജും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണ് എന്നുളള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തെ കുറിച്ചുളള ചോദ്യത്തിന് രൂക്ഷമായാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. സമാന്യ മര്യാദയും വിവരവും ഉളളവരുെട അഭിപ്രായത്തെ കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാം. വിഡി സതീശനെ പോലെയുളള നാണംകെട്ടവന് മറുപടി പറയാന്‍ മാത്രം വിവരം കെട്ടവനല്ല താനെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കാര്യമായി ഇടപെടുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് എന്ത് വേണമോ അത് ചെയ്യുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ജയിലിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന് സ്വീകരണം നല്‍കി. കാവി ഷാള്‍ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെ സ്വീകരിച്ചത്. ജയില്‍ മോചിതനായ പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടിലേക്കാണ് പോയത്. മകന്‍ ഷോണ്‍ ജോര്‍ജും പിസി ജോര്‍ജിന് ഒപ്പമുണ്ട്. അതിനിടെ പിസി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ട്വന്റി ഫോര്‍ ചാനലിന്റെ ക്യാമറാമാന് ചവിട്ടേറ്റു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്കും ബിജെപിക്കാര്‍ ചവിട്ടി പൊട്ടിച്ചു. മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+