രാജ്യസഭ തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജോ ജോസ് കെ മാണിയോ? ജോസിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം; ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിതത്വം സംബന്ധിച്ച ചർച്ചകൾക്കും ചൂട് പിടിച്ചിരിക്കുകയാണ്. ജോസ് കെ മാണി രാജി വെച്ച സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകാനാണ് നേരത്തേ ഇടതുമുന്നണിയിൽ തിരുമാനം കൈക്കൊണ്ടത്.
യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോഴായിരുന്നു ജോസ് കെ മാണി എം പി സ്ഥാനം രാജിവെച്ചത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭ സീറ്റ് സി പി മ്മിന് നൽകാം എന്നായിരുന്നു. എന്നാൽ എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയച്ചതോടെ കേരള കോൺഗ്രസിന് തന്നെ രാജ്യസഭ സീറ്റ് വിട്ടുകൊടുക്കാമെന്ന ധാരണ മുന്നണിയിൽ ഉയർന്നു. ഘടകക്ഷികളും ഈ നിർദ്ദേശത്തിൽ എതിർപ്പ് ഉയർത്തിയിരുന്നില്ല.

അതേസമയം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാകുമെന്നാണ് ഇന്ന് എ വിജയരാഘൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.അതിനിടെ കേരള കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ ജോസ് കെ മാണി തന്നെ മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുതിര്‍ന്ന നേതാവ് മല്‍സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. അങ്ങനെയെങ്കിൽ സ്റ്റീഫൻ ജോർജിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്.എന്നാൽ ജോസ് കെ മാണി മത്സരിക്കാനാണ് സാധ്യതയെന്ന സൂചനയും പുറത്തുവരുന്നുണ്ട്.പാലായിൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജോ്സ് കെ മാണിക്ക് ഇപ്പോൾ പാർട്ടി ചെയർമാൻ സ്ഥാനം മാത്രമാണ് ഉള്ളത്.
അതിനിടെ താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. എല്‍ഡിഎഫുമായി ആലോചിച്ച് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഒഴിഞ്ഞ് കിടക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കുക. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 16 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 17 ന് സൂക്ഷ്പരിശോധന . 22 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications