കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഒമൈക്രോൺ വ്യാപനം പതിനായിരം കടന്നേക്കും! സ്ഥിതി എന്ത്? ഈ കണക്കുകൾ ആശങ്കയോ?

Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിൽ ഒമൈക്രോൺ വ്യാപനം 10,000 കടന്നേക്കുമെന്ന് വിലയിരുത്തൽ. പ്രതിദിനം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് പുതിയ കൊവിഡ് വകഭേദമില്ല. എന്നിരുന്നാലും, കേസുകളിലെ വലിയ വർധനവ് ആശങ്ക സൃഷ്ടിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഉയരുന്നതിനുസരിച്ച് മരണ സംഖ്യയും വർധിക്കുന്നു.

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. തൊട്ടു പിന്നിൽ തിരുവനന്തപുരം ജില്ലയുമുണ്ട്. ജൂൺ മാസം ആദ്യം 1300 - ൽ ലധികം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ, രണ്ടാഴ്ചകൾ പിന്നിടുമ്പോൾ ഈ സ്ഥിതി മാറുന്ന കണക്കുകളും പുറത്തു വരികയാണ്. 3500 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിലയിലേക്ക് സ്ഥിതി എത്തിയിരിക്കുന്നു.

1

0.01 - ൽ നിന്ന് 0.05 ലും ടി പി ആർ 3 - ൽ നിന്ന് 16 - ന് മുകളിലും ആണ്. 16 ദിവസത്തിനിടെ 68 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സ്ഥിതി ഇനിയും തുടരാനുളള സാധ്യതകളാണ് മുന്നിൽ കാണുന്നത്. ഏറ്റവും കൂടുതൽ രോഗികളുളള ജില്ലകളുടെ പട്ടികയിൽ കോട്ടയമാണ് മൂന്നാം സ്ഥാനത്ത് ഉളളത്. ഇന്നലെ നാല് മരണം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ് വാക്സിൻ; രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള സമയം കുറക്കാൻ നിർദേശവുമായി എൻ‌ടി‌ജി‌ഐകോവിഡ് വാക്സിൻ; രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള സമയം കുറക്കാൻ നിർദേശവുമായി എൻ‌ടി‌ജി‌ഐ

2

അതേസമയം, ജൂൺ 15 - ന് 3419 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഴു മരണമാണ് അന്നേ ദിവസം റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ അന്നേ ദിവസം കേസുകൾ 1000 കടക്കുകയായിരുന്നു. 1072 പേർക്കാണ് ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം, തിരുവനന്തപുരത്ത് 604 പേർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശങ്കയോടെ കോവിഡ് വൈറസ് വ്യാപിക്കുന്നു എന്നതിന്റെ തെളിയിവാണ് ഈ റിപ്പോർട്ടുകൾ.

3

എന്നാൽ, ജൂൺ 14 -ന് 3,488 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 26 - ന് ശേഷം പ്രതിദിന കേസുകൾ 3000 കടന്നത് ഇന്നേ ദിവസമാണ്. അതേസമയം, മെയ് മാസം ആദ്യം മുതൽ കേസുകളിൽ വലിയ വർധനവ് പ്രകടമായിരുന്നു. എന്നാൽ, മെയ് പതിമൂന്നാം തീയതി കേസുകൾ 500 കടക്കുന്ന സാഹചര്യമാണ് കേരളത്തിൽ കാണാൻ കഴിഞ്ഞത്. പിന്നീട് മെയ് പകുതിയോടെ പ്രതീക്ഷിക്കാത്ത രീതിയിൽ കേസുകളിൽ വർധനവ് പ്രകടമായി.

4

മെയ് 25 - ന് 783 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, മെയ് 27, 28, 29 എന്നീ തീയതികളിലും സമാനമായ നില തുടർന്നിരുന്നു. 800 - ന് മുകളിൽ ആയിരുന്നു മെയ് 27 - ന് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. തുടർന്നും വലിയ വർധവ് പ്രകടമാകുകയായിരുന്നു. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വയം ജാഗ്രത സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടത്.

5

വൈറസിൽ നിന്നുളള പ്രതിരോധത്തിന്റ ഭാഗമായി എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്നും വീണാ ജോർജ് വ്യക്തമാക്കി. ആഴ്ചയിലെ സ്ഥിതി വിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലാണ് കേസുകൾ കൂടുതൽ. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. കേരളത്തിൽ വാക്സിനേഷന്റെ തോതും ഉയർത്താനുളള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

7

ജൂൺ 16 മുതൽ പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം തുടങ്ങിയിരുന്നു. വരുന്ന 24 വരെ ഇത് തുടരും. കേരളത്തിലെ ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ലെന്നും 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകിയിരുന്നു.

ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
Will Kerala Covid Cases Crosses 10000 In Coming Days? A Detailed Analyze
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X