Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് അതിവേഗ റെയിൽ പാത വരുമോ? വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി, 'ഇ ശ്രീധരന് പിന്തുണ'

കൊച്ചി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെ ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ബജറ്റിൽ കേരളത്തോട് അവഗണന കാട്ടിയെന്ന പ്രചാരണം അദ്ദേഹം തള്ളിക്കളഞ്ഞു. റെയിൽവേ വിഹിതത്തിൽ ഉൾപ്പെടെ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നാണ് മന്ത്രി അശ്വിനി വൈഷ്‌ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നതെന്നും യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് ഇത് പത്തിരട്ടിയോളം അധികമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിലെ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം കൂട്ടാക്കിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. രാജ്യത്ത് ഏഴ് പുതിയ അതിവേഗ റെയിൽപാതകൾ അനുവദിച്ചതിൽ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല.

highspeedrailminister

അതിന് പിന്നാലെ ഉയർന്ന വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് ബജറ്റിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അതിവേഗ റെയിൽപാതയുമായ ബന്ധപ്പെട്ട വിഷയത്തിൽ ഇ ശ്രീധരന് റെയിൽവേമന്ത്രി എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

കേരളത്തിലെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്‌പീഡ് റെയിൽ വരുമെന്ന് തന്നെയാണ് അദ്ദേഹം വാർത്താ സമ്മേളനത്തിലും ഉറപ്പ് നൽകിയത്. ഇക്കുറിയും ബജറ്റിൽ അത് പ്രഖ്യാപിച്ചിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ വ്യക്തത വരുത്താനോ റെയിൽവേ മന്ത്രി തയ്യാറായില്ലെന്നതാണ് മറ്റൊരു വസ്‌തുത.

അതിവേഗ റെയിൽപാത കേരളത്തിൽ വരുമെന്ന് പറയുമ്പോഴും അതിപ്പോൾ, എങ്ങനെ എന്നുള്ള വിഷയങ്ങളിൽ അവ്യക്തത നിലനിർത്തി കൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. നിലവിൽ ബജറ്റിൽ പ്രഖ്യാപനം ഇല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ഓഫീസ് അടക്കം പൊന്നാനിയിൽ ഇ ശ്രീധരൻ തുറന്നിട്ടുണ്ടെന്നതാണ് ഏറ്റവും പുതിയ കാര്യം. മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ലെങ്കിലും മുന്നോട്ട് നീങ്ങാനാണ് മെട്രോമാന്റെ തീരുമാനം.

അതേസമയം, കേരളത്തിലെ മറ്റ് പദ്ധതികളെ കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി വാചാലനായി. പ്രധാന പദ്ധതികളായ മംഗലാപുരം-ഷൊർണൂർ നാലാം പാതയുടെ ഡിപിആർ നടപടികളും, 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണെന്നാണ് മന്ത്രി അറിയിച്ചത്.

ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും അശ്വിനി വൈഷ്‌ണവ്‌ അറിയിച്ചു. തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. മാത്രമല്ല കേരളത്തിലെ റെയിൽവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പുതിയ കത്ത് നൽകുമെന്നും മന്ത്രി അറിയിച്ചു. അപ്പോഴും അതിവേഗ റെയിൽപാത ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+