Get Updates
Get notified of breaking news, exclusive insights, and must-see stories!

വായു മലിനീകരണത്തിൽ ഡൽഹിയെ കടത്തിവെട്ടുമോ കൊച്ചി? പുകമഞ്ഞിൽ ഒന്നാകെ മൂടി നഗരം, ജാഗ്രത

കൊച്ചി: രാജ്യതലസ്ഥാനമായ ഡൽഹിക്ക് സമാനമായി കൊച്ചിയിലും വായു മലിനീകരണം രൂക്ഷമാവുന്നു. നവംബർ മുതൽ കൊച്ചിയിൽ രാവിലെ കാണുന്ന മൂടൽമഞ്ഞും മങ്ങിയ അന്തരീക്ഷവും നഗരവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതോടെ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ചാണ് പ്രധാന ചോദ്യം ഉയരുന്നത്. ചില സ്വകാര്യ ഏജൻസികളുടെ റിപ്പോർട്ട് അനുസരിച്ച് കൊച്ചിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലാണ്.

നവംബറിൽ 110 രേഖപ്പെടുത്തിയ ഇത് വെള്ളിയാഴ്‌ച 149ൽ എത്തിയിരുന്നു. എന്നാൽ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഈ കണക്കുകൾ തള്ളുകയാണ് ചെയ്യുന്നത്. കൊച്ചിയിൽ തൃപ്‌തികരമായ എക്യുഐ ആണ് രേഖപ്പെടുത്തിയതെന്ന് അവർ വാദിക്കുന്നു. പക്ഷേ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ വാദത്തോട് നഗരവാസികൾ വിയോജിപ്പ് പ്രകടമാക്കി രംഗത്ത് വന്നിട്ടുണ്ട്. കൊച്ചിയിൽ സ്ഥിതിഗതികൾ മോശമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

kochicity

എറണാകുളത്തെ വൈറ്റില, എലൂർ, എംജി റോഡ് എന്നിവിടങ്ങളിലെ എക്യുഐ നിരീക്ഷണ സ്‌റ്റേഷനുകൾ ദീർഘകാലമായി വിവരങ്ങൾ രേഖപ്പെടുത്തുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ നിരീക്ഷണ സ്‌റ്റേഷനുകൾക്ക് ജീവൻ വെക്കുന്നതെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല നിരീക്ഷണ സ്‌റ്റേഷനുകൾ ഇല്ലാത്ത ഇടത്ത് എങ്ങനെയാണ് അവർക്ക് കണക്കുകൾ ഉദ്ധരിക്കാൻ സാധിക്കുകയെന്ന ചോദ്യവും പ്രസക്തമാണ്.

അതേസമയം, വിവിധ സ്വകാര്യ ഏജൻസികളിൽ നിന്നുള്ള വിവരമനുസരിച്ച്, വെള്ളിയാഴ്‌ച കൊച്ചിയിലെ വായു ഗുണനിലവാര സൂചിക 90 ആയിരുന്നു. എന്നാൽ, ഡിസംബർ 4ന് 137-ഉം, ഡിസംബർ 3-ന് 144-ഉം, ഡിസംബർ 2-ന് 141-ഉം ആയിരുന്നു കണക്കുകൾ. പൊടുന്നനെ താപനിലയിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണമെന്ന് പരിസ്ഥിതി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പലയിടത്തും അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു.

ഈ വർഷം ധ്രുവങ്ങളിൽ നിന്നുള്ള തണുത്ത കാറ്റിന്റെ വരവ് നേരത്തെയായത് തെക്കൻ സംസ്ഥാനങ്ങളിലെ കരയിലെ താപനില കുറയാൻ ഇടയാക്കി. 'ദിത്വാഹ്' ചുഴലിക്കാറ്റും താപനില കുറയാനിടയാക്കിയ മറ്റൊരു ഘടകമായി വിലയിരുത്തപ്പെടുന്നു. അങ്ങനെ ഉപരിതലം തണുക്കുമ്പോൾ, അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുകയും ഘനീഭവിക്കുകയും ചെയ്യുന്നതാണ് മൂടൽമഞ്ഞായി മാറുന്നതെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

ഒരാഴ്‌ചയിൽ അധികമായി കൊച്ചിയിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഒരു സവിശേഷമായ സാഹചര്യം എന്ന് പറയുന്നത് നല്ല മൂടൽ മഞ്ഞാണ്. കൊച്ചി പോലെയുള്ള ഒരു മഹാനഗരത്തിൽ, വ്യവസായങ്ങൾ ഒരുപാടുള്ള ഇവിടെ മാലിന്യങ്ങൾ ഒരുപാട് ഉണ്ട്. അത് മഞ്ഞിനോട് കൂടിച്ചേരുമ്പോൾ അത്ര നല്ല ഗുണങ്ങൾ അല്ല നൽകുക. കഴിയുന്നത്ര സ്ഥലങ്ങളിൽ പച്ചപ്പ് കൊണ്ട് വരാൻ സാധിച്ചാൽ നമുക്ക് ഒരു പരിധിവരെ ഈ വായുമലിനീകരണം മൂലമുള്ള പ്രശ്‌നങ്ങൾ തടയാൻ സാധിക്കും; കുസാറ്റ് റഡാർ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എംജി മനോജ്‌ വൺ ഇന്ത്യയോട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+