മന്ത്രിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: എംഎം മണിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു ടി തോമസ്
തിരുവനന്തപുരം: വൈദ്യുതി വകുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി കെ കൃഷ്ണന്‍ക്കുട്ടിക്കെതിരെ നടക്കുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്. ബന്ധപ്പെട്ട വേദികളിലല്ലാതെ പാർട്ടിയുടെയോ മുന്നണിയുടെയോ മന്ത്രിയെ ഭരണകക്ഷി നേതാക്കൾ തന്നെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ സംഘടനാ രീതികൾക്ക് യോജിച്ചതല്ലെന്നാണ് മാത്യു ടി തോമസ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. കെ എസ് ഇ ബി ചെയർമാനുമായി ബന്ധപ്പെട്ട വിവാദത്തിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുായ എംഎം മണി മന്ത്രിക്കെതിരെ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ കൃഷ്ണന്‍കുട്ടിയെ പിന്തുണച്ച് പാർട്ടി അധ്യക്ഷന്‍ രംഗത്ത് എത്തിയത്. മാത്യൂ ടി തോമസ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ബന്ധപ്പെട്ട വേദികളിലല്ലാതെ പാർട്ടിയുടെയോ മുന്നണിയുടെയോ മന്ത്രിയെ ഭരണകക്ഷി നേതാക്കൾ തന്നെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ സംഘടനാ രീതികൾക്ക് യോജിച്ചതല്ലെന്നു ജനതാദൾ (എസ്സ് ) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പ്രസ്താവിച്ചു. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആർക്കും വിട്ടുകൊടുക്കാൻ പാർട്ടി തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു. ബഹു. മുഖ്യമന്ത്രിയും മുന്നണി നേതാക്കളും ഇക്കാര്യത്തിൽ ഇടപെടൽ നടത്തണം.

പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരും മാനേജ്മെന്റും ജീവനക്കാരും ഒരേ മനസ്സിൽ പ്രവർത്തിക്കുമ്പോളാണ് നേട്ടങ്ങൾ കൊയ്യാനാവുന്നത് എന്ന് കഴിഞ്ഞ കാല എൽ. ഡി. എഫ് സർക്കാരുകൾ തെളിയിച്ചിട്ടുണ്ട്. വ്യക്തിതാല്പര്യങ്ങളല്ല, ഇടതു നയങ്ങളാണ് മന്ത്രിസഭയും മന്ത്രിയും നടപ്പാക്കുന്നത്. നയവ്യതിയാനം എവിടെയെങ്കിലും സംഭവിച്ചുള്ളതായി ആരും ആക്ഷേപിക്കുന്നില്ല.
വിവിധ വകുപ്പുകളോടൊപ്പം ഒന്നാം പിണറായി സർക്കാരിന്റെ വൈദ്യുതി വകുപ്പിൽ കൈവരിച്ച നേട്ടങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കൂടുതലായ നേട്ടങ്ങൾ കൊയ്തെടുക്കാനാണ് പാർട്ടിയുടെ മന്ത്രി ഉദ്യമിക്കുന്നത്. ആ പരിശ്രമങ്ങളിൽ അദേഹത്തിന്റെ പാർട്ടിയും എൽ. ഡി. എഫും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകും.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും












Click it and Unblock the Notifications