കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്റ്റാലിന്റെ ധൈര്യം പിണറായിക്കുണ്ടോ': മുഖ്യമന്ത്രിയേയും സർക്കാറിനേയും വെല്ലുവിളിച്ച് വിടി ബല്‍റാം

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ വർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന രീതിയില്‍ കേരള ഗവർണ്ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. ജനങളെ കബളിപ്പിക്കാനുള്ള ടോം ആൻഡ് ജെറി കളിക്കപ്പുറം ഗവർണർ-സിപിഎം-ആർഎസ്എസ് അന്തർനാടകങ്ങൾ ഇപ്പോഴും തുടരുകയാണ്.

സർവ്വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ക്രമ വിരുദ്ധ നടപടികൾക്കും ഇവർക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. ഇപ്പോഴത്തെ വെടിയും പുകയും ശമിച്ചാൽ കൂട്ടുകച്ചവടം പൂർവ്വാധികം ശക്തമായി മുന്നോട്ടുപോകുമെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആർജ്ജവത്തോടെ ആവശ്യപ്പെടുകയാണ് അവിടത്തെ

ആർജ്ജവത്തോടെ ആവശ്യപ്പെടുകയാണ് അവിടത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കോൺഗ്രസ് അടക്കമുള്ള അവിടത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ നിലയിൽ ശക്തമായ നിലപാടെടുക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോ? ഗവർണറെ തിരിച്ചു വിളിക്കണമെന്ന് മോദിയുടേയും അമിത് ഷായുടേയും മുഖത്ത് നോക്കി പറയാൻ പിണറായി വിജയൻ തയ്യാറുണ്ടോ?

മഞ്ജു വാര്യറില്ലാതെ ആദ്യ സാക്ഷിപ്പട്ടിക: തടസ്സം നീക്കാന്‍ പ്രോസിക്യൂഷന്‍, വിചാരണ 10 ന് തുടങ്ങുംമഞ്ജു വാര്യറില്ലാതെ ആദ്യ സാക്ഷിപ്പട്ടിക: തടസ്സം നീക്കാന്‍ പ്രോസിക്യൂഷന്‍, വിചാരണ 10 ന് തുടങ്ങും

ജനങ്ങളെ കബളിപ്പിക്കാനുള്ള ടോം ആൻഡ് ജെറി

ജനങ്ങളെ കബളിപ്പിക്കാനുള്ള ടോം ആൻഡ് ജെറി കളിക്കപ്പുറം ഗവർണർ-സിപിഎം-ആർഎസ്എസ് അന്തർനാടകങ്ങൾ ഇപ്പോഴും തുടരുകയാണ്. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ക്രമ വിരുദ്ധ നടപടികൾക്കും ഇവർക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. ഇപ്പോഴത്തെ വെടിയും പുകയും ശമിച്ചാൽ കൂട്ടുകച്ചവടം പൂർവ്വാധികം ശക്തമായി മുന്നോട്ടുപോകും.

ഒരു ബിയർ കുപ്പിക്ക് 5 രൂപ കിട്ടും: ആക്രിപെറുക്കി നടന്ന കാലം, ബിഗ്ബോസ് താരം അശ്വിന്‍ പറയുന്നുഒരു ബിയർ കുപ്പിക്ക് 5 രൂപ കിട്ടും: ആക്രിപെറുക്കി നടന്ന കാലം, ബിഗ്ബോസ് താരം അശ്വിന്‍ പറയുന്നു

അതിരൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ

അതിരൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ വിപണിയിലിടപെടാനാവാതെ സർക്കാർ നോക്കുകുത്തിയാവുന്നു. നെല്ലു സംഭരണമടക്കം കാർഷിക മേഖലയിലെ എല്ലാ ഇടപെടലുകളും പരാജയമാവുന്നു. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും വീട്ടുകാർക്കും വേണ്ടിയുള്ള പിൻവാതിൽ നിയമന പരമ്പരകൾ അനുസ്യൂതം മുന്നോട്ടുപോകുന്നു. ഭരണക്കാരുടെ ധൂർത്തും ആഢംബരവും ഖജനാവിനെ കാർന്നുതിന്നുന്നു.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

ക്രമസമാധാനത്തകർച്ചയും പോലീസ്

ക്രമസമാധാനത്തകർച്ചയും പോലീസ് അതിക്രമങ്ങളും എല്ലാ പരിധിയും ലംഘിക്കുന്നു. മയക്കു മരുന്ന് മാഫിയ അഴിഞ്ഞാടുന്നു. സിപിഎം മുൻ മന്ത്രിമാരും മുൻ സ്പീക്കറുമെല്ലാം ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നു. നാട്ടിലെ റോഡുകളെല്ലാം കുണ്ടും കുഴിയുമായി തുടരുന്നു. സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലും ഇല്ലാതാവുന്നു. കോവിഡിന്റെ മറവിലെ തീവെട്ടിക്കൊള്ളകൾ ഓരോന്നായി പുറത്തുവരുന്നു.

തുടർഭരണത്തിന്റെ അഹന്തയിൽ ജനങ്ങളെ

തുടർഭരണത്തിന്റെ അഹന്തയിൽ ജനങ്ങളെ വെല്ലുവിളിച്ചാണ് പിണറായി ഭരണം ഇന്ന് മുന്നോട്ടു പോവുന്നത്. ഇതിനെതിരായി ഇന്നാട്ടിലെ സാധാരണക്കാരുടെ മനസ്സിലുയരുന്ന പ്രതിഷേധ വികാരത്തെ ഉൾക്കൊണ്ട് പ്രതിപക്ഷ ധർമ്മവുമായി കോൺഗ്രസ് പ്രസ്ഥാനം പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുകയാണ്. 'പിണറായി ഭരണത്തിനെതിരെ പൗരവിചാരണ' എന്ന കോൺഗ്രസിന്റെ സമര പരമ്പരയുടെ തുടക്കമെന്ന നിലയിൽ ഇന്ന് കാസർക്കോട് ജില്ലാ കളക്ട്രേറ്റിലേക്ക് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

English summary
'Will Pinarayi do what Stalin did': VT Balram challenged Chief Minister and the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X