ബിജെപി തുടരുമോ? എസ്പി പിടിച്ചെടുക്കുമോ: യുപി അങ്കത്തില്‍ ശ്രദ്ധേയമായി ലഖ്‌നൗ സെൻട്രൽ
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് ലഖ്‌നൗ സെൻട്രൽ. 2017 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ബ്രജേഷ് പതക് വിജയിച്ച ഈ സീറ്റ് പിടിച്ചെടുക്കാന്‍ അതി ശക്തമായ മത്സരമാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി നടത്തുന്നത്. തങ്ങളുടെ പഴയ തട്ടകം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും രംഗത്ത് ഇറങ്ങിയതോടെ സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് ബി ജെ പിക്ക് മുന്നില്‍ സംജാതമായിരിക്കുന്നത്. മത്സരത്തിന്റെ വീറും വാശിയും വ്യക്തമാവുന്ന തരത്തിലുള്ള പ്രചരണമായിരുന്നു മണ്ഡലത്തില്‍ നടന്നത്. എല്ലാ പാർട്ടികളുടേയും ഒട്ടുമിക്ക പ്രമുഖനേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിനെത്തുകയും ചെയ്തിരുന്നു.

ബി ജെ പി രജനീഷ് ഗുപ്തയെ സ്ഥാനാർത്ഥിയാക്കിയപ്പോള്‍ സമാജ്‌വാദി പാർട്ടി (എസ്പി) മുൻ എം എൽ എ രവിദാസ് മെഹ്‌റോത്രയെയാണ് കളത്തിലിറക്കിയിരിക്കുന്നത്. പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ പ്രധാനവാർത്തകളിൽ ഇടം നേടിയ സദഫ് ജാഫറിനെയാണ് പഴയ തട്ടകം പിടിക്കാന്‍ കോൺഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബഹുജൻ സമാജ് പാർട്ടി (ബി എസ് പി) ടിക്കറ്റില്‍ ആശിഷ് ചന്ദ്ര മിശ്രയും മത്സര രംഗത്തുണ്ട്.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിലെ നിയമമന്ത്രി കൂടിയായ നിലവിലെ എംഎൽഎ പതക് 2017 ല്‍ അന്നത്തെ സിറ്റിങ് എം എല്‍ എ മെഹ്‌റോത്രയെ 5,094 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. അന്ന് ബി എസ് പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ എസ് പി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്.

2012ൽ എസ്പി ടിക്കറ്റിൽ മെഹ്‌റോത്ര മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമായിരുന്നു ഇത്. 2017ലെ കണക്കുകൾ പ്രകാരം 4,47,504 വോട്ടർമാർ ലഖ്‌നൗ സെൻട്രൽ മണ്ഡലത്തിലുണ്ട്. ഈ കണക്കുകളില്‍ നിന്നും വലിയൊരു വ്യത്യാസം ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബക്ഷി കാ തലാബ്, സരോജിനി നഗർ, ലഖ്‌നൗ വെസ്റ്റ്, ലഖ്‌നൗ ഈസ്റ്റ്, ലഖ്‌നൗ സെൻട്രൽ, ലഖ്‌നൗ നോർത്ത്, മോഹൻലാൽഗഞ്ച് (റിസർവ്), മലിഹാബാദ്, ലഖ്‌നൗ കന്റോൺമെന്റ് എന്നിവയുൾപ്പെടെ ലഖ്‌നൗവിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കും ഫെബ്രുവരി 23 ന് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.

ഏഴ് തവണ ബി ജെ പിയും രണ്ട് തവണ കോൺഗ്രസ്സും ഒരു തവണ എസ് പിയുമായിരുന്നു ലഖ്‌നൗ സെൻട്രല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. വ്യവസായി കൂടിയായ ബി ജെ പി സ്ഥാനാർത്ഥി ഗുപ്ത, വീടുവീടാന്തരം കയറി വോട്ടർമാരെ സമീപിക്കുന്നതിനൊപ്പം പ്രചരണ രംഗത്ത് സാങ്കേതിക വിദ്യ പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ചുമതലയുള്ള നിരവധി പ്രൊഫഷണലുകള്‍ അദ്ദേഹത്തിന്റെ പ്രചരണ സംഘത്തിലുണ്ട്.

'ബി ജെപി യുടെ നയങ്ങൾ എപ്പോഴും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഇതാണ് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്. യോഗി ജിയുടെയും മോദി ജിയുടെയും നയങ്ങളെ പൊതുജനം പിന്തുണയ്ക്കുന്നു. ആയുഷ്മാൻ പദ്ധതിയായാലും സൗജന്യ റേഷൻ പദ്ധതിയായാലും കഴിഞ്ഞ അഞ്ച് വർഷമായി ബി ജെ പി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ പലരും അഭിനന്ദിക്കുന്നു. വീണ്ടും അധികാരത്തിൽ വന്നാൽ ഞങ്ങൾ കൂടുതൽ വികസനം ഉറപ്പാക്കും, "ഗുപ്ത പ്രചരണത്തിനിടെ വ്യക്തമാക്കി.
ഇത് താന്‍ സൂപ്പർ ഗ്ലാമർ ലുക്ക്; വൈറലായി മംമ്താ മോഹന്‍ദാസിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications