ചിത്രങ്ങളും വീഡിയോ ദൃശ്യവും
ദി ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ട്രാഫിക് കോണ്‍ കാറിന്റെ വലത് വശത്ത് താഴെ വീണുകിടക്കുന്നതായി കാണുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ദൃശ്യത്തിലെ നീല ഷര്‍ട്ടുകാരനേയും ആള്‍ക്കൂട്ടത്തില്‍ കാണാം.
ചിത്രവും വീഡിയോ ദൃശ്യവും ഏതാണ് ഒരേ ആംഗിളില്‍ നിന്ന് പകര്‍ത്തിയതാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കാനെന്ന പേരില്‍ ചുറ്റും കൂടിയവരുടെ ഭാഗത്ത് നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അപ്പോള്‍ ട്രാഫിക് കോണ്‍ കൊണ്ടാണോ, കല്ലേറ് കൊണ്ടാണോ സത്യത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നത്. ട്രാഫിക് കോണ്‍ കൊണ്ട് ചില്ല് തകര്‍ന്നിട്ടുണ്ടെങ്കില്‍ വീണ്ടും കല്ലേറ് ഉണ്ടായിട്ടുണ്ടാകില്ലേ... ഇതൊന്നും അവിടെ നിന്ന പോലീസുകാരോ മാധ്യമ പ്രവര്‍ത്തകരോ കണ്ടിട്ട് പോലുമില്ലേ.... ട്രാഫിക് കോണ്‍ കൊണ്ടിട്ടാണ് ചില്ല് തകര്‍ന്നതെങ്കില്‍ കാറിന്‍റെ വലത് വശത്തിരിന്നിരുന്ന മന്ത്രി കെസി ജോസഫ് എങ്കിലും അക്കാര്യം അറിയേണ്ടതല്ലേ. അദ്ദേഹം ഇങ്ങനെ ഒരു ട്രാഫിക് കോണിനെ കുറിച്ചേ പറയുന്നില്ല.

സംശയങ്ങള്‍ അങ്ങനെ നീളുകയാണ്. ഇതിനെല്ലാം ഉത്തരം കിട്ടുമ്പോള്‍ കുഞ്ഞൂഞ്ഞ് ഇത്രയും ദിവസം കൊണ്ട് ഉണ്ടാക്കിയ മൈലേജ് മുഴുവന്‍ ആവിയായി പോകുമോ എന്നാണ് സംശയം












Click it and Unblock the Notifications