വന്ദേഭാരത് സിൽവർ ലൈനിലൂടെ ഓടുമോ? റെയിൽവേ ബദലിന് കെ റെയിലിന്റെ മറുപടി, ഈ ശ്രീധരൻ പറഞ്ഞത്..
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് കെ റെയിൽ. സിൽവർ ലൈൻ അലൈൻമെന്റ് മാറ്റാൻ കഴിയില്ലെന്ന് കെ റെയിൽ ഇന്ത്യൻ റെയിൽവേയോട് അറിയിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെ റെയിൽ വ്യക്തമാക്കിയത്.
അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന് നൽകിയ കത്തിൽ വ്യക്തമാക്കിയത്. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്‌റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയിൽവേ ഭൂമിയാണ് വിഷയമെങ്കിൽ അതിന് അനുസരിച്ച് അലൈൻമെന്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും കെ റെയിൽ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച മാറ്റങ്ങൾ കേരളം തള്ളിയതോടെ പദ്ധതിയുടെ അനുമതി വീണ്ടും പ്രതിസന്ധിയിലായ നിലയിലാണ്. സിൽവർ ലൈൻ പദ്ധതി സ്‌റ്റാൻഡേഡ് ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ ഉന്നയിച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. വന്ദേ ഭാരത് ട്രെയിനുകൾക്ക് ഓടാവുന്ന രീതിയിൽ ആയിരിക്കണം പാളങ്ങൾ ഒരുക്കേണ്ടതെന്നും റെയിൽവേ ആവശ്യപ്പെട്ടിരുന്നു.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാവുന്ന നിലയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും റെയിൽവേ ആവശ്യപ്പെടുന്നു. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ തുടർ നടപടികൾക്ക് റെയിൽവേ അനുമതി നൽകൂ എന്നാണ് സൂചന. നിർമാണ ചെലവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി സ്‌റ്റാൻഡേർഡ് ഗേജിന്റെ ആവശ്യകത കെ റെയിൽ റെയിൽവേ അറിയിച്ചെങ്കിലും അവർ അംഗീകരിച്ചിട്ടില്ല.
വന്ദേഭാരത് സിൽവർ ലൈനിലൂടെ ഓടുമോ?
നിലവിലെ സാഹചര്യത്തിൽ കേരളം ഇതിന് ഒരിക്കലും തയ്യാറാവില്ലെന്ന് തീർച്ചയാണ്. ഭാവി കൂടി മുന്നിൽ കണ്ടാണ് സ്‌റ്റാൻഡേർഡ് ഗേജ് എന്ന നിലയിലേക്ക് റെയിൽവേ മാറിയത്. എന്നാൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ സർവീസ് നടത്തുന്ന ബ്രോഡ് ഗേജിലാണ്. ഇതൊരിക്കലും കെ റെയിൽ അംഗീകരിക്കാൻ ഇടയില്ല. മാത്രമല്ല അതുകൊണ്ട് ഒരിക്കലും സെമി ഹൈസ്‌പീഡ് എന്ന നിലയിലേക്ക് മാറാൻ കഴിയില്ലെന്നും കെ റെയിൽ ചൂണ്ടിക്കാണിക്കുന്നു.
റെയിൽവേ ആവട്ടെ ഇക്കാര്യത്തിൽ കടുംപിടിത്തത്തിലാണ്. ഡിപിആറിൽ മാറ്റം വരുത്തണം എന്ന വിഷയം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അടുത്തിടെ എടുത്തുപറഞ്ഞിരുന്നു. നിലവിലെ റെയിൽവേ ശൃംഖലയോട് കണ്ണി ചേർക്കാവുന്ന പദ്ധതികൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ കെ റെയിൽ ഇനിയും അനന്തമായി നീളാം.
ഇ ശ്രീധരന്റെ നിലപാട്
പദ്ധതിയുടെ തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ബിജെപി നേതാവ് കൂടിയായിരുന്ന ഇ ശ്രീധരൻ. അദ്ദേഹവും കേന്ദ്ര നിലപാടിനെ തള്ളി രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്രം മുന്നോട്ട് വച്ച ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരന്റെ നിലപാട്.












Click it and Unblock the Notifications