കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടേയും മകളുടേയും കൈപിടിച്ച് ശബരിമല കയറും! നിലപാട് വ്യക്തമാക്കി എം മുകുന്ദന്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ കേരളം കത്തുകയാണ്. വിധിക്കെതിരെ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. രാഹുല്‍ ഈശ്വറും, പിസി ജോര്‍ജ്ജുമടക്കമുള്ളവര്‍ പരസ്യമായി തന്നെ വിധിക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്. എരുമേലി കടക്കാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍കളില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടാകുമെന്ന് ഡോക്ടര്‍! പൊളിച്ചടുക്കി ഷിംന അസീസ്ആര്‍ത്തവ സമയത്ത് സ്ത്രീകള്‍കളില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടാകുമെന്ന് ഡോക്ടര്‍! പൊളിച്ചടുക്കി ഷിംന അസീസ്

അതേസമയം തന്‍റേതുള്‍പ്പെടെയുള്ള വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടി മാത്രമേ സ്ത്രീകള്‍ മല കയറൂവെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എന്താലയാലും ഭീഷണികള്‍ക്കിടെ തന്‍റെ ഭാര്യയും മകളും മലകയറുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഴുത്തുകാരന്‍ എം മുകുന്ദന്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

 പ്രതിഷേധം

പ്രതിഷേധം

ശബരിമല വിധിയില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിധിക്കെതിരെ പന്തളത്ത് സ്ത്രീകള്‍ അടക്കം അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ശരണമന്ത്ര ഘോഷയാത്ര നടന്നിരുന്നു.

 ദില്ലിയില്‍

ദില്ലിയില്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

 മതസംഘടനകള്‍

മതസംഘടനകള്‍

പ്രതിപക്ഷ സംഘടനകള്‍ മാത്രമല്ല , മത സംഘടനകളും വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികളുടെ വിഷയത്തില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. അതേസമയം പിസി ജോര്‍ജ്ജ് എംഎല്‍എയും ഇക്കാര്യം ആവര്‍ത്തിച്ചു.

എതിര്‍പ്പുമായി പിസി

എതിര്‍പ്പുമായി പിസി

ആചാരവിരുദ്ധമായി ശബരിമല ചവിട്ടാന്‍ എരുമേലിയിലൂടെ ഒരു യുവതിയേയും കടത്തി വിടില്ലെന്നാണ് പിസി പറഞഅഞത്. വിശ്വാസം സംരക്ഷിക്കാന്‍ 9 ന് എരുമേലിയില്‍ ഉപവാസമിരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തന്‍റെ നെഞ്ച് ചവിട്ടിയേ യുവതികള്‍ ശബരിമലയില്‍ കയറൂവെന്നാണ് രാഹുല്‍ ഈശ്വര്‍ ഭീഷണി മുഴക്കിയത്.

 മലയില്‍ എത്തും

മലയില്‍ എത്തും

എന്നാല്‍ ഭീഷണികള്‍ വകവയ്ക്കാതെ ശബരിമലയില്‍ പോകുകയാണെങ്കില്‍ മകളുടേയും ഭാര്യയുടേയും കൈപിടിച്ചാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഴുത്തുകാരന്‍ എം മുകുന്ദന്‍. വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും മുകുന്ദന്‍ പറഞ്ഞു.

 ആരാധന മൂര്‍ത്തികള്‍

ആരാധന മൂര്‍ത്തികള്‍

സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഒരു ദൈവവും ഇല്ല. ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞത്. ശിവന്‍റെ ശക്തി പാര്‍വ്വതി എന്നാണ് വിശ്വാസം. പല ക്ഷേത്രങ്ങളിലും ആരാധന മൂര്‍ത്തികള്‍ സ്ത്രീകളാണ്.

 അകറ്റി നിര്‍ത്തുന്നത്

അകറ്റി നിര്‍ത്തുന്നത്

പിന്നെ ശബരിമലയുടെ കാര്യത്തില്‍ എന്താണ് പ്രശ്നം. എന്തിനാണ് സ്ത്രീകളെ അവിടെ നിന്ന് അകറ്റി നിര്‍ത്തുന്നത്. ആരാണ് സ്ത്രീകളെ ശബരിമലയില്‍ കയറ്റരുതെന്ന് പറഞ്ഞതെന്നും മുകുന്ദന്‍ ചോദിച്ചു.

 മലകയറ്റം

മലകയറ്റം

പണ്ട് കാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയില്‍ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകള്‍ക്കുള്ള പ്രവേശനം ശബരിമലയില്‍ നിഷേധിച്ചത്.

Recommended Video

cmsvideo
ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയെന്ന് പിപി മുകുന്ദൻ
 സന്തോഷം

സന്തോഷം

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അവരെ പാര്‍ശ്വവത്കരിക്കുന്ന കാലം അവസാനിച്ചു. ഭാര്യയുടേയും മകളുടേയും കൂടെ മലചവിട്ടാന്‍ കഴിഞ്ഞാന്‍ അതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് ഉള്ളതെന്നും മുകുന്ദന്‍ പറഞ്ഞു.

ദീപ ഈശ്വറിനും സംഘികള്‍ക്കും മറുപടിയുമായി ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയ അഭിരാമിദീപ ഈശ്വറിനും സംഘികള്‍ക്കും മറുപടിയുമായി ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയ അഭിരാമി

English summary
will visti sabarimala with wife and daughter says writer m mukundan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X