സ്‌പൈസ് ജെറ്റിനെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല!!! മരിച്ച യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍

  • By: Sandra
Subscribe to Oneindia Malayalam

മുംബൈ: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വച്ച് യുവതി മരിച്ച സംഭവത്തില്‍ കമ്പനിയ്‌ക്കെതിരെ പ്രതിഷേധം. വിമാന യാത്രക്കിടെ സുഖമില്ലാതായതിനെ തുടര്‍ന്നായിരുന്നു 24 കാരിയായ സംഗീത മരിച്ചത്. മുംബൈയില്‍ നിന്ന് വരാണസിയിലേയ്ക്കുള്ള വിമാനത്തിലാണ് സംഭവം.

എന്നാല്‍ ആവശ്യമായ അടിയന്തര വൈദ്യസഹായം എയര്‍ലൈന്‍സ് ജീവനക്കാര്‍ നല്‍കിയില്ലെന്നും അനാസ്ഥ കാണിച്ചെന്നുമാണ് ഭര്‍ത്താവ് രാജേഷ് ഉന്നയിക്കുന്ന് ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈദ്യസഹായം കൃത്യ സമയത്ത് നല്‍കിയെന്ന വിശദീകരണവുമായി കമ്പനി രംഗത്തെത്തുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം

ഭര്‍ത്താവിനൊപ്പം

ഉത്തര്‍പ്രദേശിലെ വരാണസി സ്വദേശിയായ സംഗീത ഭര്‍ത്താവ് രാജേഷിനും മകള്‍ക്കുമൊപ്പം മുംബൈയില്‍ നിന്ന് വരാണസിയിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ ബുധനാഴ്ചയായിരുന്നു സംഭവം.

ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സം അനുഭവപ്പെടുന്നായി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വൈദ്യ സഹായം നല്‍കിയെന്നാണ് സ്‌പൈസ്‌ജെറ്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

എത്തിയ്ക്കാന്‍ വൈകി

എത്തിയ്ക്കാന്‍ വൈകി

വരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യുവതിയെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു.

സേവനം മോശം

സേവനം മോശം

വിമാനത്തില്‍ വച്ച് ശരിയായ വൈദ്യപരിശോധന ലഭ്യമാക്കിയില്ലെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാസ്‌ക് ധരിപ്പില്ലെന്നുമാണ് മുംബൈയിലെ ഗ്ലാസ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് രാജേഷിന്റെ വെളിപ്പെടുത്തല്‍.

 പരാതിയുമായി

പരാതിയുമായി

യാത്രയ്ക്കിടെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്നും ജീവനക്കാര്‍ അനാസ്ഥ കാണിച്ചെന്നും ചൂണ്ടിക്കാട്ടി മരിച്ച യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിട്ടുണ്ട്.

എല്ലാം തള്ളി കമ്പനി

എല്ലാം തള്ളി കമ്പനി

മുംബൈയില്‍ നിന്ന് വരാണസിയിലേയ്ക്കുള്ള സ്‌പൈസ് ജെറ്റിന്റെ എസ്ജി 704 വിമാനത്തില്‍ യാത്ര ചെയ്ത യുവതി ശ്വാസ തടസ്സത്തെക്കുറിച്ച് പരാതിപ്പെട്ടെന്നും വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഉടന്‍ തന്നെ ആവശ്യമായ വൈദ്യസഹായം നല്‍കിയെന്നുമാണ് സ്‌പൈസ് ജെറ്റ് വക്താവിന്റെ വിശദീകരണം. തുടര്‍ന്ന് എടിസി ക്യാപ്റ്റനെ ബന്ധപ്പെട്ട് ലാന്‍ഡിംഗിന് സഹായം തേ
ടിയെന്നും വക്താവ് വ്യക്തമാക്കി.

ജീവനുണ്ടായിരുന്നു

ജീവനുണ്ടായിരുന്നു

വാരാണസി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം എയര്‍പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുമ്പോള്‍ യുവതിയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും എയര്‍ലൈന്‍സ് വക്താവ് പറയുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കുന്നു.

English summary
Woman Dies After Falling Ill Onboard SpiceJet Flight, Husband Alleges Negligence Of Flight Attendants.
Please Wait while comments are loading...