കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ നരഭോജി കടുവ, യുവതി കൊല്ലപ്പെട്ടു, പ്രതിഷേധം ശക്തം

  • By Meera Balan
Google Oneindia Malayalam News

പാട്ടവയല്‍: വയനാട് അതിര്‍ത്തിയ്ക്കടുത്ത് ഭീതി പടര്‍ത്തി നരഭോജി കടുവ. കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. മണിയ്ക്കൂറുകള്‍ക്ക് ശേഷവും ഇതേ സ്ഥലത്ത് കടുവ ആക്രമണം നടത്തിയതോടെ ആളുകള്‍ ഭീതിയിലാണ്. പാട്ടം ഓടംവയല്‍ കൈവട്ടം മഹാലക്ഷ്മി (38)ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.

ബിദൃക്കാട്ടിലാണ് നാട്ടുകാര്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തുന്നത്. മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ജില്ല ഭരണകൂടത്തിന്റെ വാഗ്ദാനം നാട്ടുകാര്‍ തള്ളി . റോഡില്‍ പന്തല്‍കെട്ടി കുത്തിയിരിപ്പ് തുടരുകയാണ് നാട്ടുകാര്‍ .

Tiger

കടുവയെ പിടികൂടാതെ പിരിഞ്ഞ് പോകില്ലെന്നാണ് ഇവര്‍ പറയുന്നത് . കടുവുടെ ആക്രമണത്തെ ചെറുക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ് .

അഞ്ച് ദിവസത്തിനിടെ കടുവ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് . കടുവയെ കണ്ടാല്‍ വെടിവച്ച് കൊല്ലാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് .

English summary
Woman killed in tiger attack in Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X