കൊച്ചിയില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍: താമസിച്ചത് വ്യജ മേല്‍വിലാസത്തില്‍

കൊച്ചി: കൊച്ചിയില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഇളംകുളത്തെ വീട്ടിനുള്ളിലാണ് മൃതദഹേം കണ്ടെത്തിയത്. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിയുകയായിരുന്നുവെന്നാണ് നിയമനം. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളെന്നാണ് യുവതിയും യുവാവും വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീടിന് പുറത്തേക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീടിന് പുറത്തേക്ക് ആരേയും കണ്ടിരുന്നില്ല. ഇതിനിടയില്‍ തന്നെയാണ് വീട്ടിനുള്ളില്‍ നിന്നും ദുർഗന്ധം വരാനും തുടങ്ങിയത്. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല

മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. അസം സ്വദേശികളെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്. പൊലീസ് ഇത് പരിശോധിച്ചെങ്കിലും രേഖകളിലുള്ള വിവരം തെറ്റായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിയല്‍ കാർഡൊന്നും ഇവർ വീട്ടുകാർക്ക് നല്‍കിയിരുന്നുമില്ല.

റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് ഇവർ

റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. വാടക രേഖയില്‍ നല്‍കിയ അഡ്രസും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇവർ നല്‍കിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലേക്ക് പൊലീസ് എത്തിയത്. ഒരു വീടിന്റെ മാത്രം ഭാഗം വാടകയ്ക്കെടുത്തായിരുന്നു ദമ്പതികളെന്ന രീതിയില്‍ ഇവരുടെ താമസം.

വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

ഇരുവരും തമ്മില്‍ പലപ്പോഴും വീട്ടില്‍വെച്ച്

ഇരുവരും തമ്മില്‍ പലപ്പോഴും വീട്ടില്‍വെച്ച് വാക്കുതർക്കം ഉണ്ടാവാറുണ്ടായിരുന്നുവെന്നാണ് വീട്ടുടമസ്ഥർ വ്യക്തമാക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികള്‍കൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. മൃതദേഹം ഒളിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതിയെന്നാണ് പൊലീസ് വിലയിരുത്തല്‍.

പ്രതിയെ പിടികൂടാനായി സി സി ടി വി

പ്രതിയെ പിടികൂടാനായി സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉള്‍പ്പടെ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന സംശയവും പൊലീസിനുണ്ട്. ഇവരുമായി ബന്ധം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യ ഘട്ടത്തില്‍ പൊലീസ് നടത്തി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+