ലോകം വാഴ്ത്തിയ കേരളത്തിന്റെ കായിക മേഖല; ചരിത്രം തിരുത്തിയ വനിതകളും, പിടി ഉഷ മുതൽ മിന്നുമണി വരെ
ആഗോള തലത്തിൽ തന്നെ വലിയ മാതൃകയായി കണക്കാക്കിയിരുന്ന കേരള മോഡലിൽ കായിക മേഖലയുടെ വളർച്ചയും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കാലത്ത്, കൃത്യമായി പറഞ്ഞാൽ രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിന്റെ കായിക മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു. ആ വിപ്ലവത്തിന് തുടക്കം കുറിച്ചത് ചില വനിതകളുടെ മുന്നേറ്റമാണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
മറ്റൊരു വനിതാ ദിനം കൂടി വന്നെത്തുമ്പോൾ കായിക മേഖലയിൽ കേരള വനിതകൾ കീഴടക്കിയ ഉയരം പരാമർശിക്കാതെ പോവരുത്. ഒരുപക്ഷേ പുരുഷന്മാർ നേടിയതിനേക്കാൾ, അവർ സ്വന്തമാക്കിയതിനേക്കാൾ നേട്ടങ്ങൾ അവർ കുറിച്ചിരുന്നു. ഒളിമ്പിക്‌സിൽ വരെ പെരുമ എത്തിച്ച കേരള വനിതകൾ അത്‌ലറ്റിക്‌സിൽ ഉൾപ്പെടെ ഒരുപാട് മുന്നേറ്റമുണ്ടാക്കി. എന്നാൽ അധികമാരാലും അറിയപ്പെടാതെ ഗെയിംസിലും കേരളത്തിന്റെ യശസ് ഉയർത്തിയ വനിതകൾ ഏറെയാണ്.

കേരളത്തിന്റെ കായിക ചരിത്രത്തിലെ വനിതകളുടെ പേര് പറയുമ്പോൾ ആദ്യം നമ്മുടെ മനസിൽ വരുന്ന പേരുകൾ പിടി ഉഷയുടെയും ഷൈനി വിൽസന്റെയും ഒക്കെയായിരിക്കും. അങ്ങനെ എത്രയോ വനിതകൾ കേരളത്തിന്റെ നാമധേയം ആഗോള വേദികളിൽ മുഴങ്ങികേൾക്കാൻ കാരണമായിട്ടുണ്ട്. അവരാണ് ഭാവി തലമുറയിലെ വനിതകൾക്ക് കൂടി പ്രചോദനമാവുന്നത്.
സാക്ഷാൽ പിടി ഉഷ മുതൽ മിന്നുമണി വരെ
ഇന്ത്യയുടെ കായിക ചരിത്രത്തിൽ തന്നെ വിസ്‌മരിക്കപ്പെടാത്ത പേരുകളിൽ ഒന്നാണ് പിടി ഉഷയുടേത്. ലോക വേദികളിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ ധീര വനിതയായിരുന്നു ഉഷ. കോഴിക്കോട് വടകരയ്ക്ക് അടുത്ത് പയ്യോളിയിൽ ജനിച്ച ഉഷ ചെറിയ സൗകര്യങ്ങളിൽ നിന്നും പരാധീനതകളിൽ നിന്നും ഓടിക്കയറിയത് ചരിത്രത്തിലേക്കാണ്.
ഏഷ്യൻ ഗെയിംസിൽ 4 സ്വർണവും 7 വെള്ളിയും നേടിയിട്ടുള്ള ഉഷയ്ക്ക് ഒളിമ്പിക്‌സ് മെഡൽ നഷ്‌ടമായത് സെക്കന്റിന്റെ നൂറിലൊരു അംശത്തിനായിരുന്നു. ഉഷയുടെ ഈ നേട്ടം ഇന്ത്യൻ ട്രാക്ക് ഫീൽഡിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഒന്നാണ്. അത്ലറ്റിക്‌സിൽ പിടി ഉഷയെ പോലെ തന്നെ നേട്ടമുണ്ടാക്കിയ കേരളീയ വനിതകൾ ഒട്ടേറെയുണ്ട്.
ഷൈനി വിൽസൺ, എംഡി വത്സമ്മ, പ്രീജ ശ്രീധരൻ, ടിന്റു ലൂക്ക, കെഎം ബീന മോൾ പിന്നെ ട്രാക്കിൽ തീയായി പടർന്ന അഞ്ജു ബോബി ജോർജ് വരെ ഈ പട്ടിക നീളുന്നു. അടുത്ത കാലത്തായി ഈ പാതയിലേക്ക് വരുന്ന പെൺകുട്ടികളുടെ എണ്ണം കുറയുന്നുവെങ്കിലും അഞ്ജു ബോബി ജോർജിനെ പോലെയുള്ളവർ വഴിവെട്ടിയ കേരള അത്‌ലറ്റിക്‌സിന്റെ ശോഭ ഒരിക്കലും കെട്ടടങ്ങിയിട്ടില്ല.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അഞ്ജു പലപ്പോഴും വരും തലമുറയ്ക്ക് മുൻപിൽ ഉയർത്തി കാട്ടാൻ കഴിയുന്ന ഒരു അത്‌ലറ്റ് തന്നെയാണ്. വേറെയും ഒട്ടേറെ നേട്ടങ്ങൾ അവർ തന്റെ കരിയറിൽ സ്വന്തമാക്കിയിരുന്നു. ഇപ്പറഞ്ഞതിൽ അധികവും അത്‌ലറ്റിക്‌സിൽ ആണെങ്കിൽ ഗെയിംസിലും കേരളീയ വനിതകൾ പിന്നോക്കമായിരുന്നില്ല.
അധികമാരാലും അറിയപ്പെടാതെ പോയ ഒട്ടേറെ പ്രതിഭകൾ നമുക്കിടയിൽ ഉണ്ടായിരുന്നു. ബാസ്‌കറ്റ് ബോളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ഗീതു അന്ന ജോസിനെ നമ്മളിൽ എത്ര പേർക്കറിയാം. ഓസ്‌ട്രേലിയൻ പ്രഫഷണൽ ലീഗിൽ ഉൾപ്പെടെ കരുത്ത് തെളിയിച്ച താരമായിരുന്നു അവർ. റേച്ചൽ തോമസിനെ പോലെയൊരു സ്‌കൈ ഡൈവറെ മലയാളികൾ മറന്നു തുടങ്ങിയെന്നതും ഖേദകരമാണ്. 7000 അടി ഉയരത്തിൽ നിന്നാണ് അവർ സ്കൈഡൈവ് ചെയ്‌തത്.
ടേബിൾ ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ അംബിക രാധികയെ കൂടി ഈ ദിനം ഓർക്കേണ്ടതുണ്ട്. 1991, 1993, 1995 എന്നീ വർഷങ്ങളിൽ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുത്ത അവർ, ഇതേ വർഷങ്ങളിൽ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങി. 1990, 1992, 1994 വർഷങ്ങളിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത അംബിക രാധിക 1996ലെ അറ്റ്ലാന്റ ഒളിമ്പിക്‌സിൽ മാറ്റുരച്ച് കൊണ്ട് കേരളത്തിന്റെ പേര് വാനോളമുയർത്തി.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായി ക്രിക്കറ്റിലും അടുത്ത കാലത്തായി മലയാളി വനിതകൾ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വനിതാ ടീമിൽ ഇടം നേടിയ ആദ്യ മലയാളി വനിതയായ മിന്നുമണി വലിയൊരു പ്രചോദനമാണ്. വനിതാ പ്രീമിയർ ലീഗിൽ ഉൾപ്പെടെ മികച്ച പ്രകടനവുമായി മിന്നു തന്റെ ജൈത്രയാത്ര തുടരുന്നു.
പിസി തുളസിയെ പോലെയുള്ള ബഡ്‌മിന്റൺ വനിതാ താരങ്ങൾ നേടിയ നേട്ടങ്ങളും മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഷിൽജി ഷാജി അടക്കമുള്ള പുതുതലമുറയിലെ വനിതകൾ ഫുട്‍ബോളിനെ നെഞ്ചിലേറ്റി കേരളത്തെ അടയാളപ്പെടുത്തുന്നു. അങ്ങനെ എത്രയോ വനിതകൾ കളിക്കളത്തിൽ കേരളത്തിന്റെ പെരുമ ഉയർത്തിക്കാട്ടി. ഇനിയൊരു വനിതാദിനം വരുമ്പോൾ അതിലുമേറെ പേരുകൾ നമുക്ക് എടുത്തുപറയാൻ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം, പ്രതീക്ഷിക്കാം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications