കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാലീഗിന്റെ പൂര്‍ണ പുന:സംഘടന നടക്കുന്നത് ഇതാദ്യം, അധ്യക്ഷയാകാന്‍ രംഗത്തുണ്ടായിരുന്നത് നാലുപേര്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: വനിതാലീഗിന്റെ പൂര്‍ണ പുന:സംഘടന നടക്കുന്നത് രൂപീകരണ ശേഷം ഇതാദ്യമായി. മാസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കെും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണു സുഹ്‌റ മമ്പാടിനെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി നാലുപേരാണ് രംഗത്തുണ്ടായിരുന്നത്. അഡ്വ. കെ പി മറിയുമ്മ സ്ഥാനത്തിനുവേണ്ടി അവസാനഘട്ടംവരെ രംഗത്തുണ്ടായിരുന്നു. ഇതിനുപുറമെ അഡ്വ.പി കുല്‍സു, അഡ്വ.നൂര്‍ബിന റഷീദ് എന്നിവരെ പ്രസിഡന്റാക്കാന്‍ വിവിധ നേതാക്കളും വനിതാലീഗ് ഭാരവാഹികളും രംഗത്തുവന്നു.

malappuram

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി.കുല്‍സു. ട്രഷറര്‍ സീമ യഹ് യ

പുറമെ വനിതാലീഗിലേക്ക് മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു യൂത്ത്‌ലീഗിലേയും എം.എസ്.എഫിലേയും നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍ നേതാക്കളുടെ പിന്തുണയോടെ നിലവില്‍ ജില്ലാ കമ്മിറ്റി അംഗംപോലും അല്ലാത്ത പ്രതിനിധിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി വനിതാലീഗ് ഭാരവാഹികളും കോഴിക്കോട് ജില്ലയില്‍നിന്നുള്ള അംഗങ്ങളും രംഗത്തുവരികയായിരുന്നു. സഹഭാരവാഹി സീറ്റുകള്‍ ജില്ലകള്‍ക്കു വീതം വെക്കുന്ന രീതിയായതിനാല്‍ കോഴിക്കോട്ടുകാരിയായ ഫാത്തിമ തഹ്‌ലിയയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നതും തിരിച്ചടിയായി. കൂടുതല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്ള മലപ്പുറം ജില്ലക്ക് മാത്രമാണു സഹഭാരവാഹി സീറ്റുകള്‍ അധികം അനുവദിച്ചത്.

ഇതിനുപുറമെ വിവിധ ലീഗ് നേതാക്കളുടെ ആശീര്‍വാദത്തോടെ സംസ്ഥാന ഭാരവാഹി പട്ടികയില്‍ കയറിക്കൂടാന്‍കാത്തിരുന്ന 15ഓളം വരുന്ന ജില്ലാ ഭാരവാഹികളും അവസാനം പുറത്തായി. പദവി മോഹികളുടെ സമ്മര്‍ദ്ധം മൂലം മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി നിസ്സഹായരാകുകയായിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി ഒന്നര മാസം പിന്നിട്ടാണ് പ്രഖ്യാപനം വരുന്നത്. ഇക്കഴിഞ്ഞ രണ്ടിനു പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തര്‍ക്കം മൂലം നടന്നില്ല.

മുന്‍മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ വനിതാലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമാണ് നിലവില്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത സുഹ്‌റ മമ്പാട്.

പ്രസിഡന്റ് സ്ഥാനത്തിനായി അവസാന നിമിഷംവരെ രംഗത്തുണ്ടായിരുന്ന അഡ്വ. കെ.പി മറിയുമ്മയേയും മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനെയും ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി സമാധിനിപ്പിച്ചു. അഞ്ചു വീതം വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും കൂടി ഉള്‍പ്പെടുന്നതാണ് സംസ്ഥാന ഭാരവാഹിപ്പട്ടിക. കെ.പി മറിയുമ്മയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ടു വനിതാലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജല്‍സീമിയയും ജില്ലാ വൈസ് പ്രസിഡന്റ് വാക്യത്ത്‌റംലയും രംഗത്തുവന്നപ്പോള്‍ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസും സെക്രട്ടറി സറീന ഹസീബും സുഹ്‌റ മമ്പാടിനെ പിന്തുണച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അഡ്വ.പി കുല്‍സുവിനെ അധ്യക്ഷയാക്കണമെന്നാവശ്യപ്പെട്ടു രംഗത്തുണ്ടായിരുന്നത്. കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങള്‍ ബ്രസീലിയ ഷംസുദ്ദീനും സറീന ഹസീബുമാണ്.


പുതിയ അമരക്കാര്‍

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റായി സുഹറ മമ്പാടിനെയും(മലപ്പുറം), ജനറല്‍ സെക്രട്ടറിയായി അഡ്വ. പി.കുല്‍സു(കോഴിക്കോട്)വിനെയും ട്രഷററായി സീമ യഹ്‌യ(ആലപ്പുഴ)യേയും തെരഞ്ഞെടുത്തു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി വനിതാ ലീഗ് സംസ്ഥാന കൗണ്‍സില്‍ സയ്യിദ് ഹൈദരലി തങ്ങളെ നേരത്തെ ചുമതലപ്പെടുത്തിരുന്നു. വൈസ് പ്രസിഡന്റുമാര്‍: ഷാഹിന നിയാസി (മലപ്പുറം), റസീന അബ്ദുല്‍ ഖാദര്‍ (വയനാട്), ആയിഷത്തുത്വാഹിറ (കാസര്‍ഗോഡ്), പി.സഫിയ (കോഴിക്കോട്), ബീഗം സാബിറ(പാലക്കാട്). സെക്രട്ടറിമാര്‍: റോഷ്‌നി ഖാലിദ് (കണ്ണൂര്‍), സറീന ഹസീബ് (മലപ്പുറം), ബ്രസീലിയ ഷംസുദ്ദീന്‍ (കോഴിക്കോട്), സബീന മറ്റപ്പള്ളി (തിരുവനന്തപുരം), സാജിദ സിദ്ദീഖ് (എറണാകുളം) എന്നിവരേയും തെരഞ്ഞെടുത്തു. വനിതാലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായി ഖമറുന്നീസ അന്‍വര്‍, അഡ്വ.കെ.പി മറിയുമ്മ എന്നിവരേയും തെരഞ്ഞെടുത്തു. അഡ്വ.നൂര്‍ബീന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി.മറിയുമ്മ, ജയന്തി രാജന്‍, അഡ്വ. പി.എ.റസിയ, ഖദീജ കുറ്റൂര്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 11 അംഗ സെക്രട്ടേറിയേറ്റില്‍ ബാക്കിയുള്ളവരെ പീന്നീട് നോമിനേറ്റ് ചെയ്യും.

English summary
women's league reorganisation for the first time in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X