കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ അനുയോജ്യമായ സ്വയം തൊഴില്‍ കണ്ടെത്തണം; മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വയം തൊഴില്‍ വായ്പകള്‍ ശരിയായ രീതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തണമെന്ന്ത ദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി മന്ത്രി കെടി ജലീല്‍. കേരള സംസ്ഥാനവനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ജില്ലാതല സ്വയം തൊഴില്‍ വായ്പ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അനുയോജ്യമായ സ്വയം തൊഴില്‍ കണ്ടെത്തി സ്വയം പര്യാപ്തരാകാൻ സ്ത്രീകൾ പ്രാപ്തരാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാസമ്പന്നരായ യുവതികളുടെ കൂട്ടായ്മയില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പുത്തന്‍ കൂട്ടായ്മകള്‍ സമൂഹത്തിലുണ്ടാകണം.

ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...ഉണ്ണി മുകുന്ദനും കുരുക്ക് മുറുകുന്നു! വീട്ടിൽ നടന്നതെല്ലാം യുവതി തുറന്നു പറഞ്ഞു... രഹസ്യമൊഴി നൽകി...

ചടങ്ങില്‍ വനിതകള്‍ക്ക് വിവിധ മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് ഒരുകോടി രൂപയിലധികം തുക വിതരണം ചെയ്തു. വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടേയും സംസ്ഥാന സര്‍ക്കാറിന്റെയും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതുവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കും ലളിതമായ പലിശനിരക്കില്‍ കുടുംബശ്രീ സംരംഭകള്‍ക്ക് തൊഴില്‍വായ്പ നല്‍കുന്നത്. വിവിധ പദ്ധതികളിലായി 500 ഓളം അപേക്ഷകള്‍ ലോണ്‍ മേളയില്‍ വിതരണം ചെയ്തു.

ktjaleel

എടപ്പാളില്‍ എംഎച്ച് ഇംഗ്ലീഷ് സകൂളില്‍ നടന്ന ചടങ്ങില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെഎസ് സലീഖ അദ്ധ്യക്ഷം വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി, വൈസ് പ്രസിഡണ്ട്. അഡ്വ പിപി മോഹന്‍ദാസ്, എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് പിപി, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീജ പാറക്കല്‍, വനിതാവികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ കെപി സുമതി കുടുംബശ്രി മിഷന്‍ ജില്ല കോര്‍ഡിനേററര്‍ ഹേമലത സികെ, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ബീമാ ബീവി, റീജനല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

English summary
Women should find the way to self sufficiency says KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X