കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജിത പറയുന്നു, ബിവറേജിലെ പണി ചേട്ടന്‍മാര്‍ക്ക് മാത്രമല്ല ചേച്ചിമാര്‍ക്കും കൂടിയുള്ളതാണ്

തുറവൂര്‍ തെെക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്ലെറ്റില്‍ ആദ്യ വനിതാ നിയമനം

  • By Vaisakhan
Google Oneindia Malayalam News

തുറവൂര്‍: ചേട്ടാ ഒരു ഫുള്‍..ബിവറേജസിന്റെ പ്രീമിയര്‍ കൗണ്ടറില്‍ നിന്ന് ഇത്രയേ ആ പയ്യന്‍ പറഞ്ഞിട്ടൂള്ളു. പക്ഷേ അപ്പോഴേക്കും മറുതലക്കല്‍ നിന്ന് മറുപടി വന്നു അതായത് വിയറ്റ്‌നാം കോളനിയിലെ കെ.പി.എസ്.സി ലളിതയുടെ ഡയലോഗില്ലേ മാധവിയമ്മയല്ല, മാധവിയപ്പന്‍ എന്ന് പറഞ്ഞ പോലെ. പക്ഷേ ഇവിടെ ചേട്ടനല്ല ചേച്ചിയാണ് എന്നായിരുന്നു മറുപടി. ആളെ കണ്ട് ആ പാവം ചെറുപ്പക്കാരന്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. തിരിച്ചറിഞ്ഞെന്ന് തോന്നിയപ്പോള്‍ ഓടി പോയാലോ എന്ന് കരുതിയെങ്കിലും ഒടുവില്‍ കൗണ്ടറിലിരിക്കുന്നയാളോട് വീട്ടില്‍ പറയരുതെന്ന അപേക്ഷയോടെയാണ് പാവം യുവാവ് മദ്യം വാങ്ങിസ്ഥലം വിട്ടത്.
ആലപ്പുഴ ജില്ലയിലെ തുറവൂരിലെ തൈക്കാട്ടുശേരി ബിവറേജസ് ഔട്‌ലെറ്റിലെ ആദ്യ വനിതാ ജീവനക്കാരി കെ എം സജിത ജോലിയില്‍ പ്രവേശിച്ച അന്ന് തന്നെ കേട്ടതാണ് മുകളില്‍ പറഞ്ഞ യുവാവിന്റെ അഭ്യര്‍ഥന. അയല്‍വാസി കൂടിയാണ് ഈ ചെറുപ്പക്കാരന്‍. 2017 ഏപ്രിലില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണായക വിധിയാണ് സജിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും സ്ത്രീയായത് കൊണ്ട് അവസരം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഇത് കേരള അബ്കാരി നിയമത്തിനുള്ള തിരിച്ചടി കൂടിയായിരുന്നു.

1

ഈ വിധിയോടെ അസിസ്റ്റന്റ് മാനേജരായിട്ടാണ് സജിത ബിവറേജസ് ഔട്ട്‌ലെറ്റിലെത്തിയത്. സജിതയുടെ അച്ഛന്‍ മോഹനന്‍ അബ്കാരി തൊഴിലാളിയായിരുന്നു. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് സജിത ബിവറേജസ് കോര്‍പ്പറേഷന്റെ ഭാഗമാകുന്നത്. ആറു വര്‍ഷമായി ബിവറേജസ് കോര്‍പ്പറേഷന്റെ ആലപ്പുഴ വെയര്‍ഹൗസില്‍ജീവനക്കാരിയാണ്. യഥാര്‍ഥ വെയര്‍ഹൗസില്‍ വച്ചുണ്ടായ ബന്ധങ്ങളും സൗഹൃദങ്ങളുമാണ് തന്നെ മുന്നോട്ടു നയിച്ചതെന്ന് സജിത പറയുന്നു. പിതാവിന്റെ സുഹൃത്തുക്കളും മികച്ച പിന്തുണയാണ് തന്നത്.

2

കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് സജിത തൈക്കാട്ടുശ്ശേരിയില്‍ ജോലിക്കെത്തിയത്. നാടിനെയും നാട്ടുകാരെയും അടുത്തറിയുന്നത് കൊണ്ട് ജോലിയില്‍ ഒരു സമ്മര്‍ദവും ഇല്ലെന്ന് അവര്‍ പറയുന്നു. പിന്നെ അത്ര കുഴപ്പം പിടിച്ച സ്ഥലമല്ല ബിവറേജെന്നും, പുരുഷന്‍മാര്‍ക്ക് മാത്രമല്ല സത്രീകള്‍ക്കും ഈ പണി കാര്യക്ഷമമായി ചെയ്യാനാവുമെന്നും സജിത സൂചിപ്പിച്ചു. അടുത്ത ദിവസം തന്നെ തിരക്ക് കുറഞ്ഞ പ്രീമിയര്‍ കൗണ്ടറിന്റെ ചുമതല പൂര്‍ണമായും സജിതയ്ക്ക് നല്‍കാനും ഔട്‌ലെറ്റ് മാനേജര്‍ തീരുമാനമെടുത്തിട്ടുണ്ട്.

നേരത്തെ പുരുഷന്‍മാര്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ജോലിയെന്ന രീതിയിലായിരുന്നു ബിവറേജസ് ഔട്ട്‌ലെറ്റിലെ കാര്യങ്ങളെ സര്‍ക്കാരടക്കമുള്ളവര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഷൈനി രാജീവ് എന്ന വനിതയുടെ പോരാട്ടമാണ് പുതിയൊരു മാറ്റം കൊണ്ടുവന്നത്. 2010ല്‍ ബിവറേജസ് കോര്‍പ്പറേഷനിലേക്കുള്ള പിഎസ്‌സിയില്‍ 526ാം റാങ്ക് ലഭിച്ച ഷൈനി തനിക്ക് ജോലി ലഭിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ തന്റെ റാങ്കിനേക്കാള്‍ താഴെയുള്ള പുരുഷന്‍മാര്‍ക്ക് നിയമനം ലഭിക്കുന്നുണ്ടെന്നറിഞ്ഞതോടെയാണ് അവര്‍ നിയമപോരാട്ടത്തിനിറങ്ങിയത്.

2012ല്‍ ഷൈനിയും മറ്റ് ആറ് വനിതകളും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി ചരിത്രമായി മാറുകയായിരുന്നു. ഇതില്‍ ബിവറേജ് ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യാന്‍ സന്നദ്ധമാണെന്നും ഷൈനി അറിയിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെയടക്കം കണ്ണുതുറപ്പിക്കുന്ന വിധിയുണ്ടായത്.

English summary
sajitha says beverages corporation job not only for men but also for women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X