സ്ത്രീ സ്വയംരക്ഷാ പ്രതിരോധ പരിശീലന പരിപാടിയ്ക്ക് വടകരയിൽ തുടക്കമായി
വടകര:വനിതാ സെല്‍ കോഴിക്കോട് റൂറല്‍ ജില്ലയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ സ്വയംരക്ഷാ പ്രതിരോധ പരിശീലന പരിപാടിയ്ക്ക് വടകരയിൽ തുടക്കമായി. സ്ത്രീകൾ സമൂഹത്തിലെ അതിക്രമത്തില്‍നിന്നു രക്ഷ നേടുന്നതിനും, ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും, സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഉൽഘാടനം നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ നിർവ്വഹിച്ചു . റൂറല്‍ എസ് പിഎന്‍കെ പുഷ്ക്കരന്‍ മുഖ്യ പ്രഭാഷണം നടത്തി.ഡിവൈഎസ്പി ടിപി പ്രേമരാജൻ അധ്യക്ഷത വഹിച്ചു.സിഐടി മധുസൂദനൻ നായർ,നഗരസഭാ വൈസ് ചെയർമാൻ പി ഗീത,വനിതാ സിഐസി ഭാനുമതി,എ പ്രേമകുമാരി,എംഎം സുദർശന കുമാർ,പ്രേമൻ മുചുകുന്ന്,രതീഷ്,കെപി ബിന്ദു എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications