ബിജെപിയിൽ ചേരില്ല;വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മാണി സി കാപ്പൻ
കോട്ടയം: ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾ തള്ളി പാലാ എം എൽ എ മാണി സി കാപ്പൻ. താൻ ബി ജെപി യിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും ബി ജെ പിയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിലായിരുന്നു എം എൽ എയുടെ പ്രതികരണം.
ബി ജെ പിയിലേക്ക് പോകുമെന്ന തരത്തില്‍ ആരോടും പ്രതികരിച്ചിട്ടില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. കെ സുധാകരനെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പന്‍ പറഞ്ഞു.

ചിലർ ആവർത്തിച്ച് ചോദിച്ചപ്പോഴുള്ള അസ്വസ്ഥതയിലാണ് മുൻ പ്രതികരണങ്ങൾ നടത്തിയത്. അല്ലാതെ ബി ജെ പിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തുകയാണെന്നും ഉടൻ യു ഡി എഫ് വിടുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. രാഷട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് ലഭിച്ച ഏക വോട്ട് മാണി സി കാപ്പന്റേതാണെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
എന്നാൽ മുർമുവിന് താനല്ല വോട്ട് ചെയ്തതെന്ന് കാപ്പൻ പറഞ്ഞിരുന്നു. അതേസമയം ബി ജെ പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ പലതും സംഭവിക്കാം എന്നായിരുന്നു കാപ്പൻ ആദ്യം പ്രതികരിച്ചത്. 'ഇത്രയും കാലം യു ഡി എഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്', എന്നായിരുന്നു മാണി സി കാപ്പന്റെ വാക്കുകൾ.
അതേസമയം പ്രതികരണത്തിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കാപ്പനെ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം. വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകണമെന്ന നിലപാട് യുഡിഎഫ് നേതൃത്വം അറിയിച്ചതോടെയാണ് ഇന്ന് കാപ്പൻ പത്രസമ്മേളനം നടത്തി വിശദീകരണം നടത്തിയത്..
ഇതിനിടെ മാണി സി കാപ്പനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി ജെ പി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് വരുന്ന കാലമാണിത്. നരേന്ദ്രമോദിയെ അംഗീകരിച്ചാല്‍ കാപ്പനെ ബിജെപി സ്വീകരിക്കുമെന്നും ഹരി പറഞ്ഞിരുന്നു.
ഇതെന്ത് മറിമായമാണ്.. എന്ത് ചെയ്താലും സുന്ദരി'; വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications