ഇനി ഇഴയില്ല: പൊതുമരാമത്ത് വകുപ്പ് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കലണ്ടര്‍ വരുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് നേരിട്ട് സന്ദർശനവും വിലയിരുത്തൽ യോഗങ്ങളും സംഘടിപ്പിച്ചു വരുന്നത്. ഉദ്യോഗസ്ഥരുടെ യോഗങ്ങൾക്ക് പുറമെ ഇനി ഓരോ മൂന്ന് മാസത്തിലും കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗവും വിളിച്ച് ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി ഇന്നലെ ഒരു യോഗം ചേർന്നെന്നും മന്ത്രി അറിയിച്ചു.
വളരെ ഫലപ്രദമായ യോഗം ആയിരുന്നു. കരാറുകാരുടെ സംഘടനാ പ്രതിനിധികൾ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. വികസനത്തിന് വേണ്ടി ഒപ്പം ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് പുതിയ കുറെ കാര്യങ്ങൾ ചർച്ച ചെയ്യാനും നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിച്ചു.

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കാനുള്ള തീരുമാനമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. കരാറുകാരുടെ സംഘടനാ പ്രതിനിധികൾ ഇരുകയ്യും നീട്ടി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. കേരളത്തിൻ്റെ കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികള്‍ക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിൽ വർക്കിംഗ് കലണ്ടര്‍ തയ്യാറാക്കാനാണ് ആലോചിക്കുന്നത്.
ഇതോടൊപ്പം റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു. ഓരോ റോഡിന്‍റേയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏല്‍പ്പിക്കുന്നതാണ് രീതി. റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുമ്പോള്‍ എല്ലാ കരാറുകാരുടേയും പിന്തുണ ഉണ്ടാകണമെന്ന് സംഘടനാ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് മെയിന്‍റനന്‍സ് വിംഗ് ശക്തിപ്പെടുത്തുന്ന കാര്യം യോഗത്തിൽ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിന് നിലവിൽ കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KHRI) എന്നൊരു സ്ഥാപനം ഉണ്ട്. ഇത് വിപുലീകരിച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും ആവശ്യമായ പരിശീലനം ഏർപ്പെടുത്തുന്ന കാര്യവും യോഗത്തിൽ സംസാരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് എം എല്‍ എ, വി കെ സി മമ്മദ് കോയ എക്സ് എം എല്‍ എ, വര്‍ഗീസ് കണ്ണംപള്ളി, കെ ജെ വര്‍ഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാർ, സുനില്‍ പോള തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആര്‍ എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍
അതേസമയം റോഡ് പണി സമയബന്ധിതമായി തീര്‍ക്കാത്ത കരാറുകാര്‍ക്കെതിരെ മന്ത്രി നടപടി സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡിന്റെ നവീകരണം ഏറ്റെടുത്ത കരാറുകാരനെ കരാറില്‍ നിന്നും ഒഴിവാക്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ നടപടി. കരാറില്‍ പറഞ്ഞ സമയത്ത് പണി പൂര്‍ത്തീകരിക്കത്ത കാസർകോട് എംഡി കൺസട്രക്‌ഷൻസിനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.
പുതിയ ടെന്‍ഡറിന് ഉള്‍പ്പടെ വേണ്ടി വരുന്ന അധിക ചിലവ് ഇദ്ദേഹത്തില്‍ നിന്നും ഈടാക്കുകയും ചെയ്യും. 2020 മെയ് 9 നായിരുന്നു റോഡിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്. 10 കോടി രൂപ ചിലവില്‍ 9 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. ഇത് പ്രകാരം 2021 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ ഒക്ടോബര്‍ ആയിട്ടും 10 ശതമാനം പോലും പൂര്‍ത്തിയായില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി എത്രയും വേണം പണി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും പണി മുന്നോട്ട് പോയില്ല. ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നടപടി.












Click it and Unblock the Notifications