ലോക പരിസ്ഥിതി ദിനം: നാടാകെ നവകേരളം പച്ചത്തുരുത്തുകൾ! ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രി എത്തും
തിരുവനന്തപുരം: ഇന്ന് ജൂൺ 5 . ലോക പരിസ്ഥിതി ദിനമായാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുവാനും പുതിയ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ലോകമെമ്പാടുമുളളവർ പരിസ്ഥിതി ദിനം ആചരിക്കുന്നത്.
അതേസമയം കേരളം ഏറെ മികച്ച സമീപനമാണ് എല്ലാ പരിസ്ഥിതി ദിനങ്ങളിലും കൈക്കൊള്ളാറുള്ളത്. ഇത്തവണയും വേറിട്ടൊരു ആശയം സംസ്ഥാനത്തിന് മുന്നിലുണ്ട്. ലോക പരിസ്ഥിതി ദിനമായ ഇന്ന് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് ലോക പരിസ്ഥിതി ദിനത്തിൽ ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കും. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ പാലപ്പുഴ അയ്യപ്പൻകാവിലെ 136 ഏക്കർ പ്രദേശത്ത് വൃക്ഷത്തൈ നട്ട് പിടിപ്പിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാല് മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷത വഹിക്കും.
വിശേഷ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും നൂറോളം പച്ചത്തുരുത്തുകൾക്ക് തുടക്കമാകും. അതേസമയം, 574 ഏക്കറിലായി നിലവിലുള്ള 1850 ലധികം പച്ചത്തുരുത്തുകൾക്ക് പുറമേയാണിത്. തിരുവനന്തപുരം ജില്ലയിലും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വെള്ളായണി കാർഷിക കോളേജിൽ അപൂർവ സസ്യങ്ങളും ഔഷധ സസ്യങ്ങളും ഉൾപ്പെടുത്തി അഞ്ചുസെന്റ് വീതമുള്ള രണ്ട് പച്ചത്തുരുത്തുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
അതേസമയം , ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ;- 'ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ജൈവവൈവിധ്യ നഷ്ടത്തിന്‍റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്‍റെയും കുന്നുകൂടുന്ന മാലിന്യത്തിന്‍റെയും അപകട ഘട്ടത്തിലാണ് ലോകം.
അതുകൊണ്ടു തന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഇത് നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ദിനമാണ് . പരിസ്ഥിതി ദിനം ഓര്‍മ്മപ്പെടുത്തലാണ് . പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ . അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞ ചെയ്യാം '...
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേസമയം , ആരോഗ്യ വകുപ്പ് മന്ത്രി തന്റെ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ ; - ' 1974 ൽ ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചപ്പോൾ മുന്നോട്ട് വച്ച മുദ്രാവാക്യമായ "ഒരേയൊരു ഭൂമി " എന്നതാണ് ഇത്തവണത്തെയും പരിസ്ഥിതി ദിന സന്ദേശം. ശാസ്ത്രജ്ഞർ ആവർത്തിച്ചാവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾ ഉൾക്കൊണ്ട് നമ്മുടെ ജീവിത ശൈലിയിൽ ആഴത്തിലുള്ള തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകാൻ കഴിയണം. ഇന്നത്തെ പരിസ്ഥിതി ദിനാചാരണം ഒരു നല്ല തുടക്കമാകട്ടെ നല്ല ഭൂമിക്ക് വേണ്ടി '...
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications