കരടി ചത്ത സംഭവം: കേരളത്തില്‍ ഏറ്റവും മോശം വനംവകുപ്പ്, കലിതുള്ളി മേനകാ ഗാന്ധി
തിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ കേരളത്തിലെ വനംവകുപ്പിനെതിരെ മേനകാ ഗാന്ധി. കേരളത്തിലെ ഏറ്റവും മോശം വനംവകുപ്പാണെന്ന് മേനക തുറന്നടിച്ചു. അതേസമയം ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനകാ ഗാന്ധി പറഞ്ഞു. അതേസമയം വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് മേനകാ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. കരടിയെ വെടിവെച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും മേനക പറഞ്ഞു. അതേസമയം കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീവീഴ്ച്ച സംഭവിച്ചുവെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവെയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചുവെന്നാമ് കണ്ടെത്തല്‍. അത് മാത്രമല്ല വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായി എന്നിങ്ങനെയുള്ള ഗുരിതര ആരോപണങ്ങളും ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടിലുണ്ട്. കരടി മയക്കുവെടിയേറ്റ് വെള്ളത്തിലേക്ക് വീണിട്ടും ആന്റി ഡോട്ട് പ്രയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കരടി മുങ്ങി ചത്തത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നു.
മൃഗങ്ങളോടുള്ള സമീപനത്തില്‍ കേരളം രാജ്യത്തെ തന്നെ നാണം കെടുത്തുകയാണ്. വന്യജീവികളോട് ക്രൂരതകേരളത്തിന്റെ നയമാണെന്നും മേനക വിമര്‍ശിച്ചു. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസ മേഖലയിലെ കിണറ്റില്‍ കരടി വീണത്. ഈ കരടിയെ മയക്കുവെടിവെച്ച്പിടികൂടി വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പ് ശ്രമിച്ചത്.
മയക്കുവെടി വെച്ച കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. തുടര്‍ന്നാണ് ചത്തത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളില്‍ അടക്കം വെള്ളം കയറിയിരുന്നു. അന്‍പതു മിനുട്ടോളം കരടി വെള്ളത്തില്‍ കിടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
അതേസമയം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും വനം മന്ത്രി അറിയിച്ചിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കും. ബോധപൂര്‍വം വീഴ്ച്ച വരുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. കരടിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ വനംവകുപ്പ് നടത്തിയ ശ്രമങ്ങളാണ് പരാജയപ്പെട്ടതെന്ന് വ്യക്തമാകുന്നത്. മയക്കുവെടിയേറ്റതോടെയാണ് കരടിക്ക് കിണറിന്റെ ഭിത്തിയിലുള്ള പിടിവിട്ട് പോയത്. ഇതോടെ വെള്ളത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് കരടിയെ പുറത്തെത്തിച്ചത്. ഇതോടെ ജീവന്‍ നഷ്ടമായിരുന്നു. കിണറിന്റെ ആഴത്തെ കുറിച്ച് കൃത്യമായ ബോധം വനംവകുപ്പിനുണ്ടായിരുന്നില്ല.












Click it and Unblock the Notifications