പ്രസാധകയുടെ പരാതി; വിആര്‍ സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കോഴിക്കോട്: പ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തിയായിരുന്നു വി ആര്‍ സുധീഷിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും. വ്യക്തിപരമായും തൊഴില്‍പരമായും വി ആര്‍ സുധീഷ് ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസാധകയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ, തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പ്രസാധകയുടെ പരാതിയിലുണ്ട്.

തന്റെ സഹപ്രവര്‍ത്തകയെയും എഴുത്തുകാരന്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും പ്രസാധക തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എഴുത്തുകാരന്‍ മോശമായി പെരുമാറിയതിനെക്കുറിച്ചുള്ള നിരവധി വോയ്‌സ് റെക്കോഡുകള്‍ തന്റെ കൈവശമുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. നാല് ദിവസം മുമ്പ് പ്രസാധക ഫേസ്ബുക്കിലൂടെ സുധീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ലൈംഗികച്ചുവയോടെ സംസാരിച്ച വാട്ട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്ക് വെച്ചായിരുന്നു പ്രസാധകയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് വി ആര്‍ സുധീഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. വി ആര്‍ സുധീഷിനെതിരായ കേസ് പിന്‍വലിക്കാന്‍ തന്നെ പലരും ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും എന്നാല്‍ അതില്‍ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുന്നുണ്ടെന്നും പ്രസാധക പറഞ്ഞിരുന്നു.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
സ്വന്തം വിദ്യാര്‍ഥികളെ പോലും മലിനപ്പെടുത്തിയ വി ആര്‍ സുധീഷ് സാമൂഹിക നാശമാണെന്നാണ് പ്രസാധക പറഞ്ഞിരുന്നത്. മോശം പെരുമാറ്റം സംബന്ധിച്ച് ജൂണ്‍ ഏഴിനാണ് വി ആര്‍ സുധീഷിനെതിരെ പ്രസാധക ആദ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ അതില്‍ പേര് പരാമര്‍ശിച്ചിരുന്നില്ല. ചെറുകഥാകൃത്തും നിരൂപകനുമായ വി ആര്‍ സുധീഷ് ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ മലയാളം അദ്ധ്യാപകനാണ്.
ഭവനഭേദനം എന്ന ചെറുകഥയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്‍ എന്ന കഥാസമാഹാരത്തിന് 2019 ലെ ഇടശ്ശേരി അവാര്‍ഡ് ലഭിച്ചു. തോപ്പില്‍ രവി പുരസ്‌കാരം, അയനം - സി.വി.ശ്രീരാമന്‍ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് വി ആര്‍ സുധീഷ്.












Click it and Unblock the Notifications