'ഞാനല്ല പാർട്ടി എന്ന ബോധം വേണം, രണ്ടാം ഭരണത്തിൽ തെറ്റായ പ്രവണതകൾ മുളപൊട്ടിതുടങ്ങി'; എംവി ഗോവിന്ദൻ
വയനാട്: ഞാനാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെന്നും ഞാനില്ലാതെ പിന്നെന്ത് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെന്നും നമ്മളോരോരുത്തരും വിചാരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എന്നാൽ എല്ലാവരെയും രൂപപ്പെടുത്തിയത് നാടും പാർട്ടിയുമാണെന്ന ബോധം വേണമെന്നും എംവി ഗോവിന്ദൻ ഓർമ്മപ്പെടുത്തി.
ഞാനല്ല പാർട്ടിയെന്ന് എല്ലാവർക്കും വിചാരം വേണം. രണ്ടാംതവണ ഭരണത്തിലേറിയപ്പോൾ തെറ്റായ ചില പ്രവണതകൾ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. മുതലാളിത്ത-ഫ്യൂഡൽ ജീർണതകൾ ബാധിക്കാതിരിക്കാൻ നല്ല രാഷ്ട്രീയ ധാരണയോടെയും സംഘടനാ ബോധത്തോടെയും പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ പിഎ മുഹമ്മദ് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

പാർട്ടിയുടെയും നാടിന്റെയും ഭൂതകാല ഉൽപന്നമാണു നമ്മളെല്ലാമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. ഈ ഭൂതകാലത്തെ സ്‌മരിക്കാതെ മുന്നോട്ടുപോകാനാകില്ല. പാർട്ടിക്ക് വേണ്ടി എത്രയോ സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നവരുണ്ട്. ഇവരെല്ലാം നടത്തിയ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഉൽപന്നമാണ് ഞാനും നിങ്ങളും; എംവി ഗോവിന്ദൻ പറഞ്ഞു.
ശരിയായ ദിശയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്ന ഉറപ്പുണ്ടാകണം. അതിനു ഭൂതകാലത്തിന്റെ അനുഭവം നമ്മൾ ഉൾക്കൊള്ളണമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ സ്വയം വിമർശനത്തിന്റെ ഭാഷ സ്വീകരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.
അതിനിടെ സംസ്ഥാനത്തെ അഴിമതി പ്രശ്‌നങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നായിരുന്നു പിണറായി പറഞ്ഞത്. സംസ്ഥാന സഹകരണ യൂണിയൻ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ ആയിരുന്നു സഹകരണ മേഖലയുമായി ബന്ധപ്പെട്ട അഴിമതികളെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
'സംസ്ഥാനത്തിന്റെ പല ഭാഗത്തായി ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങൾ കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം അഴിമതി നടത്തുന്ന ആളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകുകയുണ്ടായി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications