ഇന്നലെ കൗൺസിലർക്കെതിരെ, ഇന്ന് ഓഫീസിനെതിരെ: അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്ന് സിപിഎം
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബി ജെ പി ജില്ലാ നേതൃത്വമാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ബി ജെ പിയുടെ ഒത്താശയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സി പി എമ്മിനെതിരെ വലിയ ആക്രമണമാണ് ബി ജെ പിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന കോര്‍പ്പറേഷന്റെ ജാഥയെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. പ്രസംഗിച്ചുകൊണ്ടിരുന്ന കൗണ്‍സിലറെ കടന്നുപിടിച്ചു. ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ പിന്തുണയും അക്രമികള്‍ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വഞ്ചിയൂരിലെ കൗൺസിലർ ഗായത്രിബാബുവിന് നേരെ ആർഎസ്എസ് നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ആനാവൂർ നാഗപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു വനിതയോട് കാണിക്കേണ്ട മര്യാദപോലും കാണിക്കാതെ കടന്ന് പിടിക്കുകയും ദേഹോപദ്രവം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ആർഎസ്എസ് ബിജെപി ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

തിരുവനന്തപുരം നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും ബിജെപി ബോധപൂർവമായ പരിശ്രമങ്ങൾ നടത്തുകയാണ്. കഴിഞ്ഞ കുറേ നാളുകളായി അവർ നടത്തുന്ന സമരാഭാസം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സമാധാനപരമായി കൗൺസിൽ യോഗം ചേരാൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ബിജെപി കൗൺസിലർമാർ. ഇത് നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ചെയ്യുന്നത്.

ഇല്ലാത്ത വിഷയങ്ങളുടെ പേരിൽ പുകമറ പടർത്തി ഭരണസമിതിയെ കരിവാരിത്തേക്കാനുള്ള ബിജെപിയുടെ പരിശ്രമത്തിന് എതിരെ "നഗരസഭ ജനങ്ങളിലേക്ക്" എന്ന പരിപാടി ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പാക്കുകയുണ്ടായി. സോണൽ ഓഫീസുകളിൽ ജനങ്ങളുടെ പരാതികൾ ബഹു. മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും നേരിട്ട് കേൾക്കുകയും അതിനെല്ലാം പരിഹാരം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്ന് ലഭിച്ചത്. നൂറുകണക്കിനാളുകൾ സോണൽ ഓഫീസുകളിൽ എത്തി തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും അവയ്ക്കെല്ലാം പരിഹാരം കാണുകയും മേയർക്കും ഭരണസമിതിക്കും ആശംസകൾ അറിയിക്കുകയും ചെയ്ത ആവേശകരമായ കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു.

ഈ പരിപാടിയുടെ ആദ്യദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ബിജെപി ആ പ്രതിഷേധത്തിൽ നിന്ന് സ്വമേധയാ പിൻവാങ്ങുകയാണ് ഉണ്ടായത്. ജനാധിപത്യവിരുദ്ധവും വികസന വിരുദ്ധവുമായ ബിജെപിയുടെ ചെയ്തികളെ തുറന്നു കാണിച്ചുകൊണ്ടും കഴിഞ്ഞ ഒരു വർഷക്കാലമായി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടും ഈ മാസം 25ന് ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്ത നാല് പ്രചരണ ജാഥകൾ നഗരത്തിൽ ആകെ സഞ്ചരിക്കുകയാണ്.

തങ്ങളുടെ ജനാധിപത്യവിരുദ്ധമായ ചെയ്തികൾ തുറന്നുകാട്ടപ്പെടുന്നു എന്ന് മനസിലാക്കി ഹാലിളകിയ ബിജെപി ജാഥയെ ആക്രമിക്കുകയും കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമാണ് ഉണ്ടായത്. അതാണ് ഇന്ന് വഞ്ചിയൂരിൽ ഉണ്ടായ ഹീനമായ സംഭവം. ബിജെപി ആർഎസ്എസ് പ്രഭൃതികളുടെ അങ്ങേയറ്റം ഹീനമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അക്രമകാരികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ബിജെപിയുടെ ആക്രമണത്തിനെതിരെ നഗരവികസനം ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications