Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവത്വം വഴി കാട്ടുന്നു: കൗമാരക്കാരില്‍ പകുതിയിലധികം പേർ വാക്സിന്‍ സ്വീകരിച്ചു, അഭിനന്ദിച്ച് മോദി

ദില്ലി: 15-18 വയസ്സിനിടയിലുള്ള പകുതിയിലധികം കൗമാരക്കാർക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൗമാരക്കാരും, ഇന്ത്യൻ യുവതയും വഴി കാട്ടുന്നുവെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. "കൗമാരക്കാരും , ഇന്ത്യൻ യുവതയും വഴി കാട്ടുന്നു. ഇത് പ്രോത്സാഹജനകമായ വാർത്തയാണ്. നമുക്ക് ഈ ഗതിവേഗം നിലനിർത്താം. കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുകയും വാക്സിനേഷൻ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നാം ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടും."-പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

15 നും 18 നും ഇടയിൽ പ്രായമുള്ള 50 ശതമാനത്തിലധികം യുവാക്കൾക്കും അവരുടെ ആദ്യ ഡോസ് വാക്സിൻ ലഭിച്ചതിനാൽ പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഇതൊരു സുപ്രധാനമായ ദിനമാണെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. ഈ മാസം മൂന്നാം തിയതിയോടെയായിരുന്നു രാജ്യത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിന്‍ വിതരണം ചെയ്ത് തുടങ്ങിയത്. ഇവർക്കിടയിലെ വാക്സിന്‍ വിതരണം പൂർത്തിയാതിന് ശേഷം 12 നും 15 നും ഇടയില്‍ പ്രായമുള്ളവർക്ക് വാക്സിന്‍ വിതരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാർച്ച് മാസത്തോടെയായിരിക്കും ഇതാരംഭിക്കുകയെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങള്‍ നല്‍കുന്ന വിവരം.

pmmodibihar

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 76 ലക്ഷത്തിലധികം (76,35,229) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 158.88 കോടി (1,58,88,47,554) കടന്നു. 1,70,80,295 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,88,157 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,55,83,039 ആയി. 93.88% മാണ് ദേശീയ രോഗമുക്തി നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,82,970 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 18,31,000 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 4.83 ശതമാനമാണ് ചികിത്സയിലുള്ളത് . രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,69,642 പരിശോധനകൾ നടത്തി. ആകെ 70.74 കോടി (70,74,21,650) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 15.53 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.13 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+