Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ദിനേശിന്റെ ശപഥം', രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്. യാത്ര ആവേശത്തോടെ പുരോഗമിക്കുന്നതിനിടെ ഒരു കൗതുകകരമായ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്.

1

കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെരുപ്പ് ഇടാതെയാണ് പദയാത്രയില്‍ നടക്കുന്നത്. കൂടാതെ വേഷത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ പേര് പണ്ഡിറ്ര് ദിനേശ് ശര്‍മ്മയെന്നാണ്യ.

2

ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ

ഹരിയാന സ്വദേശിയായ ദിനേശ് രാഹുല്‍ ഗാന്ധിക്കൊപ്പം കാശ്മീര്‍ വരെ സഞ്ചരിക്കാനാണ് പദ്ധതിയിടുന്നത്. ഇത്രയും ദൂരം താന്‍ ചെരുപ്പ് ധരിക്കാതെയാണ് നടക്കുക. കൂടാതെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാലേ താന്‍ ഇനി ചെരുപ്പ് ധരിക്കൂ എന്ന ശപദം കൂടി ദിനേശ് ശര്‍മ്മ എടുത്തിട്ടുണ്ട്.

3

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി രാഹുല്‍ഗാന്ധിയുടെ ചിത്രമുളള പതാക വീശിയെറിയുന്ന ഇദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ടാറിട്ട റോഡിലെ പൊളളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്സും ഒക്കെയിട്ട് നടക്കുമ്പോഴാണ്, നഗ്നപാദനായി നടക്കാന്‍ ദിനേശ് ശര്‍മ്മ തീരുമാനമെടുത്തത്.

4

അതേസമയം, ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ ഇന്നലെ ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

5

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്

ഭാരത് ജോഡോ യാത്ര ജനങ്ങളോടുള്ള മന്‍ കീ ബാത്തല്ലെന്നും ജനങ്ങളെ കേള്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമമാണ്. കോണ്‍ഗ്രസിനെയും ഭാരത് ജോഡോ യാത്രയെയും തകര്‍ക്കാന്‍ ക്രൂരമായ ശ്രമമാണ് ബി ജെ പി നടത്തുന്നത്. അടിവസ്ത്രത്തിന്റെവരെ പേരുപറഞ്ഞ് യാത്രയുടെ ലക്ഷ്യങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി ജെ പി ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

6

ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണ്. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന സഞ്ജീവനിയാണ് പദയാത്ര. രാജ്യം ഭരിക്കുന്നവര്‍ ഞാനെന്നും എന്റേതെന്നും ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസ് നമ്മള്‍ എന്നാണ് ചിന്തിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടി നടത്തുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രയാണിത്.

7

149 സ്ഥിരം യാത്രക്കാരില്‍ മൂന്നിലൊന്ന് യുവതികളാണ്. രാജ്യം മുഴുവന്‍ 148 ദിവസമാണ് യാത്രയാണ് നടത്തുന്നത്. കേരളത്തില്‍ 19 ദിവസമാണ് സംഘം പദയാത്ര നടത്തുന്നത്. ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം ഇന്ത്യയെ വിഭജിക്കുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. യാത്ര അവസാനിക്കുന്നതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കും. അതേസമയം രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ദൗത്യമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

8

ഇതിനിടെ, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം പുറത്തിറങ്ങി. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഗീതം. ''അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികള്‍, തളരില്ല തെല്ലുമിനി വീഥിയില്‍ ഒരു ചാട്ടുളി പോലിനി നീങ്ങുമേ..'' എന്ന് തുടങ്ങുന്നതാണ് യാത്രാഗീതം. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+