വീട്ടുകാര്‍ ബന്ധുവീട്ടില്‍പോയി തിരിച്ചുവന്നപ്പോള്‍ യുവതി കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വീട്ടുകാര്‍ ബന്ധുവിന്റെ വീട്ടില്‍ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വന്നപ്പോള്‍ യുവതി കടിപ്പ് മുറിയില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം ചങ്ങരംകുളത്ത് താമസിക്കുന്ന പരേതനായ കൊഴിക്കരപ്പടി രാജന്റെ മകള്‍ രേഷ്മ(24)ആണ് ചങ്ങരംകുളത്തെ വീട്ടിലെ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം.

ഗെയില്‍ സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്‍പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞു

വീട്ടുകാര്‍ ബന്ധുവിന്റെ വീട്ടില്‍ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വന്നപ്പോള്‍ രേഷ്മയെ കാണാതെ വന്നതോടെ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.വീട്ടുകാര്‍ ഭഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

resma

തൂങ്ങിമരിച്ച രേഷ്മ(24)

പാവിട്ടപ്പുറം സ്വദേശിയും ചങ്ങരംകുളത്തെ ഐക്യവേദി യൂണിയന്‍ ചുമട്ട് തൊഴിലാളിയുമായ സുനീഷ് ഭര്‍ത്താവ് ആണ്. ആറ് വര്‍ഷം മുംബാണ് രേഷ്മയുടെ വിവാഹം കഴിഞ്ഞത്. കുറച്ച് കാലമായി ഭര്‍ത്താവും മക്കളുമൊത്ത് ചങ്ങരംകുളത്തെ സ്വന്തം വീട്ടിലാണ് താമസം. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്.

ചങ്ങരംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മാതാവ് ഉഷ,സഹോദരി രഷ്മി,മക്കള്‍: അനാമിക,അവന്തിക,

English summary
Young woman suicide; Malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്