ഗെയില്‍ സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്‍പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞു

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: ഗെയില്‍ സമരക്കാരെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ തടസം നില്‍ക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഗെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്നതിനിടെ മുറച്ചെറുക്കന്‍ അടുത്തുകൂടി! സെല്‍ഫികള്‍ വിനയായി!

921 ചോദ്യങ്ങള്‍, 290 രേഖകള്‍, 36 തൊണ്ടിമുതലുകള്‍! എന്നിട്ടും അമീറുള്‍ ഇസ്ലാം പറയുന്നു, ഞാനല്ല ജിഷയെ

ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നാട്ടില്‍ ജോലി ലഭിക്കാത്ത അവസ്ഥയാണുള്ളത്. പക്ഷേ, നാട്ടില്‍ എന്തു വികസന പദ്ധതികള്‍ കൊണ്ടുവന്നാലും അതിനെ എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പദ്ധതികള്‍ അവസാനിപ്പിക്കില്ല...

പദ്ധതികള്‍ അവസാനിപ്പിക്കില്ല...

നാട്ടില്‍ എന്ത് വികസനം കൊണ്ടുവന്നാലും അതിനെ എതിര്‍ക്കാനായി ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

സര്‍ക്കാര്‍ തീരുമാനം...

സര്‍ക്കാര്‍ തീരുമാനം...

വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിനോ, വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ കുതിപ്പിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാനോ ഉപേക്ഷിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവസ്ഥ...

അവസ്ഥ...

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ജോലി കിട്ടാത്ത അവസ്ഥയാണ് നാട്ടിലുള്ളത്. ഇവിടെ എന്ത് വികസന പദ്ധതി കൊണ്ടുവന്നാലും ഒരു വിഭാഗം എതിര്‍ക്കുന്നു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം...

സമരം...

മുക്കത്തെ ഗെയില്‍ സമരത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തെക്കുറിച്ചോ, പോലീസ് അതിക്രമത്തെക്കുറിച്ചോ കൂടുതല്‍ പറയാനും അദ്ദേഹം തയ്യാറായില്ല.

പ്രതിഷേധം...

പ്രതിഷേധം...

മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം കഴിഞ്ഞദിവസങ്ങളിലാണ് അക്രമാസക്തമായത്. ജനവാസമേഖലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതിനെതിരെയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ പോലീസ് സംരക്ഷണത്തോടെ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികളുമായി മുന്നോട്ടുപോകുകയായിരുന്നു.

ചര്‍ച്ച...

ചര്‍ച്ച...

സമരം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് ജില്ലാ ഭരണകൂടം സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറായത്. മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന സമരത്തിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില തീവ്രവാദ സംഘടനകളാണ് മുക്കത്തെ സമരത്തിന് പിന്നിലെന്നാണ് പോലീസിന്റെയും സിപിഎമ്മിന്റെയും നിലപാട്.

English summary
chief minister pinarayi says about gail strike kozhikode.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്