ലഹരി മരുന്നുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ; ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ, ഒടുവിൽ പൂട്ടി എക്‌സൈസ്...
എറണാകുളം: കാലടിയിൽ ലഹരി പദാർത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്‌ണയാണ് എംഡിഎംഎ അടക്കമുള്ള ലഹരി പദാർത്ഥങ്ങളുമായി എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഏറെ നാളായി സ്വാതി കൃഷ്‌ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, വൈറ്റിലയിൽ മസാജ് പാർലറിന്റെ മറവിൽ രാസലഹരി ഉൾപ്പെടെ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കാക്കനാട് കുസുമഗിരി കാളങ്ങാട്ട് ആഷിൽ ലെനിൻ (25) ആയിരുന്നു എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 38 ഗ്രാം രാസലഹരി , രണ്ടു ഗ്രാം ഹഷീഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
പിടികൂടിയ ലഹരി മരുന്ന് ഡൽഹിയിൽ നിന്നെത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. രണ്ട് സ്‌മാർട് ഫോൺ, 9100 രൂപ എന്നിവയും കസ്‌റ്റഡിയിൽ എടുതിരുന്നു. ഹെർബൽ പീജിയൺ ആയുർവേദ തെറപ്പി ആൻഡ് സ്‌പാ എന്ന മസാജ് പാർലർ നടത്തുകയായിരുന്നു ഇയാൾ.
ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കച്ചവടം. ഹെർബൽ പീജിയൻ സ്‌പായിൽ അസ്വാഭാവികമായ തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഇതിനടുവിലാണ് യുവാവിന്റെ ലഹരിക്കച്ചവടം പുറംലോകം അറിഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications