ഹോണ്ട ആക്ടീവയില്‍ 15 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റിൽ
വടകര: മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 15 ലിറ്റര്‍ വിദേശമദ്യവുമായി വിലങ്ങാട് കണ്ടത്തില്‍ സാജു ആന്‍റണിയെ(45) വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ വാഹനപരിശോധനക്കിടെ ചോറോട് നിന്നാണിയാള്‍ പിടിയിലാവുന്നത്.
സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്...
കെ.എല്‍. 18ക്യൂ 9096 ഹോണ്ട ആക്ടീവയില്‍ 30 കുപ്പി മദ്യമാണ് കടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ പിടിയിലാവുന്നത്. മാഹി കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ഇതിനകം തന്നെ 10 അബ്കാരി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

മാഹിയിലെ ക്വട്ടേഴ്സില്‍ താമസിക്കുന്ന ഇയാളുടെ കീഴില്‍ നിരവധി മദ്യകടത്തുകാരുണ്ടെന്നാണ് വിലയിരുത്തല്‍. പരിശോധനയ്ക്ക് പ്രിവന്‍റീവ് ഓഫീസര്‍ കെ.കെ. ഷൈജു, സി.ഒ മാരായ ജി.ആര്‍. രാജേഷ് ബാബു, സുധീര്‍ കുന്നുമ്മല്‍, എന്‍.എസ്. സുനീഷ്, ഡ്രൈവര്‍ പുഷ്പരാജന്‍ എന്നിവ നേതൃത്വം നല്‍കി.












Click it and Unblock the Notifications