കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്...

ദില്ലി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപിലാണ് ഹർജി വന്നത്.

  • By Desk
Google Oneindia Malayalam News

ദില്ലി: കേരളവും, ത്രിപുരയും ഭരിക്കുന്ന സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. ജോജോ ജോസ് എന്നയാളാണ് കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടി എന്ന പദവിയിൽ നിന്ന് സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഗുജറാത്തിൽ സാംപിൾ വെടിക്കെട്ട്! കേന്ദ്ര സർവകലാശാലയിൽ എബിവിപി എട്ടുനിലയിൽ പൊട്ടി; ബിജെപിക്ക് അപായസൂചനഗുജറാത്തിൽ സാംപിൾ വെടിക്കെട്ട്! കേന്ദ്ര സർവകലാശാലയിൽ എബിവിപി എട്ടുനിലയിൽ പൊട്ടി; ബിജെപിക്ക് അപായസൂചന

ധൈര്യമുള്ളവർക്ക് വരാം! ഇത് സാധാരണ ബാർബർ അല്ല! കണ്‍പോള ഷേവ് ചെയ്യും, അതും മൂർച്ചയേറിയ ബ്ലേഡ് കൊണ്ട്..ധൈര്യമുള്ളവർക്ക് വരാം! ഇത് സാധാരണ ബാർബർ അല്ല! കണ്‍പോള ഷേവ് ചെയ്യും, അതും മൂർച്ചയേറിയ ബ്ലേഡ് കൊണ്ട്..

ദില്ലി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപിലാണ് ഹർജി വന്നത്. ഹർജി സ്വീകരിച്ച ഹൈക്കോടതി ബെഞ്ച് കൂടുതൽ വാദം കേൾക്കാനായി മാർച്ച് 28ലേക്ക് മാറ്റിവെച്ചു. ഇതേ ആവശ്യവുമായി ഹർജിക്കാരൻ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിലും അപേക്ഷ നൽകിയിരുന്നു. എന്നാൽ കഴമ്പില്ലെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ തള്ളുകയായിരുന്നു.

ജോജോ ജോസ്...

ജോജോ ജോസ്...

ജോജോ ജോസ് എന്നയാളാണ് രാഷ്ട്രീയ പാർട്ടി പദവിയിൽ നിന്ന് സിപിഎമ്മിന്റെ രജിസ്ട്രേഷൻ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയാണ് ജോജോ ജോസ് ഹർജി നൽകിയത്. ഉന്നയിക്കുന്ന ആവശ്യം വ്യത്യസ്തമായതാണെങ്കിലും ഹൈക്കോടി ബെഞ്ച് ഹർജി സ്വീകരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ...

തിരഞ്ഞെടുപ്പ് കമ്മീഷനിൽ...

ഹർജി സ്വീകരിച്ച ഹൈക്കോടതി ബെഞ്ച്, കൂടുതൽ വാദം കേൾക്കാനായി 2018 മാർച്ച് 28ലേക്ക് മാറ്റിവെച്ചു. സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും ഹർജിക്കാരൻ സമീപിച്ചിരുന്നു. എന്നാൽ ജോജോ ജോസിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. ഇക്കാര്യവും ജോജോ ജോസ് ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

കൂറു പുലർത്തുന്നില്ല...

കൂറു പുലർത്തുന്നില്ല...

താൻ ഉന്നയിച്ച വാദന്യായങ്ങൾ പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ തള്ളിയതെന്നും ഹർജിയിൽ പറയുന്നുണ്ട്. സിപിഎമ്മിന്റെ ഭരണഘടന ഇന്ത്യൻ ഭരണഘടനയുമായി കൂറുപുലർത്തുന്നില്ലെന്നാണു ഹർജിക്കാരന്റെ പ്രധാന വാദം. തെറ്റായ വിവരങ്ങൾ നൽകിയാണ് സിപിഎം രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷൻ സ്വന്തമാക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.

രേഖകളും വേണം...

രേഖകളും വേണം...

നിയമവിരുദ്ധമായ കാര്യങ്ങൾക്കാണ് സിപിഎം രൂപീകരിച്ചിരിക്കുന്നതെന്നും, സിപിഎമ്മിന്റെ പ്രധാനലക്ഷ്യം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഇതോടൊപ്പം 1989 സെപ്റ്റംബറിൽ സിപിഎം രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ നൽകിയ രേഖകൾ കോടതിയിൽ ഹാജരക്കാണമെന്നും ഹർജിക്കാരൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ജോജോ ജോസ് എന്നയാൾ ഇത്തരമൊരു ഹർജി നൽകിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English summary
petition submitted in delhi hc for cancellation of cpim's registration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X