കഞ്ചാവ് വലിച്ചില്ലെങ്കിൽ ഇതാണ് ശിക്ഷ!
കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവിന് മർദ്ദനം
ഉപ്പള: കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിന് യുവാവിനെ മൂന്നംഗ സംഘം കത്തികൊണ്ട് മുഖത്ത് വരഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. മിയാപ്പദവ് ബാളിയൂരിലെ ആസിഫി(22)നെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മിയാപ്പദവ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ മൂന്ന് പേര്‍ ആസിഫിനെ തടഞ്ഞ് നിര്‍ത്തി കഞ്ചാവ് വലിക്കണമെന്ന് ഭീഷണിപ്പെടുത്തിയത്.

താന്‍ കഞ്ചാവ് വലിക്കാറില്ലെന്ന് പറഞ്ഞപ്പോള്‍ സംഘത്തിലെ ഒരാള്‍ സ്പ്രിംഗ് കത്തി കൊണ്ട് മുഖത്ത് വരഞ്ഞ് പരിക്കേല്‍പ്പിച്ചതായും പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ആസിഫ് പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച് വരികയാണ്. മിയാപ്പദവിലും പരിസരത്തും കഞ്ചാവ് സംഘം യുവാക്കളെ കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് നേരെ വധഭീഷണി മുഴക്കുന്നതായും പറയുന്നു.ഈ പ്രദേശത്തെ വ്യാപകമാകുന്ന കഞ്ചാവ് സംഘം യുവാക്കളെയും വിദ്യാർത്ഥികളെയുമാണ് ലക്ഷ്യമാക്കുന്നത്.
'തള്ളുന്ന പാര്‍ട്ടിക്ക് പെരുന്തള്ള് മാമൻ'!!! 600 കോടി വോട്ട് കിട്ടിയ മോദിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല












Click it and Unblock the Notifications