മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് സംശയിക്കുന്ന കുഞ്ചത്തൂര്‍ സ്വദേശിയെ വേഷം മാറിയെത്തിയ നാര്‍ക്കോട്ടിക് സെല്‍ പിടിച്ചു; തട്ടിക്കൊണ്ടുപോകലെന്ന് കരുതി ആളുകള്‍ സംഘടിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് സംശയിക്കുന്ന മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയെ വേഷം മാറിയെത്തിയ കോഴിക്കോട്ടെ നാര്‍ക്കോട്ടിക് സെല്‍ സംഘം ഓട്ടോ തടഞ്ഞ് പിടിച്ചു. തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി ആള്‍ക്കൂട്ടം സംഘടിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ് നാടകീയ രംഗങ്ങള്‍. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് സംശയിക്കുന്ന കുഞ്ചത്തൂരിലെ 55കാരനെ തേടി രണ്ട് കാറുകളിലെത്തിയതായിരുന്നു കോഴിക്കോട്ട് നിന്നുള്ള നാര്‍ക്കോട്ടിക് സെല്‍ സംഘം.

കുണ്ടങ്കാരടുക്കയിലെ 'ചീറ്റപ്പുലി'യുടെ ദൃശ്യം സിസിടിവിയില്‍; നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു

കുഞ്ചത്തൂര്‍ സ്വദേശി ഓട്ടോയില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പിന്തുടര്‍ന്ന സംഘം പഴയ ബസ്സ്റ്റാന്റിന് സമീപം വെച്ച് കാര്‍ ഓട്ടോക്ക് കുറുകെ നിര്‍ത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ കാറുകളിലെത്തിയ സംഘം ഓട്ടോ തടഞ്ഞ് യാത്രക്കാരനെ പിടിച്ചുകൊണ്ടുപോവുകയാണെന്നാണ് പലരും കരുതിയത്. ഇതോടെ ആള്‍ക്കൂട്ടം ബഹളം വെച്ചു. ഏറെ നേരം വാക്കുതര്‍ക്കവുമുണ്ടായി. അതിനിടെയാണ് എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയത്.

kasarcode

സംഘം കോഴിക്കോട്ട് നിന്നുള്ള നാര്‍ക്കോട്ടിക് സെല്‍ അധികൃതരാണെന്നും മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് കരുതുന്നയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതാണെന്നും അറിയിച്ചതോടെ ആള്‍ക്കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു. 55കാരനെ നാര്‍ക്കോട്ടിക് സെല്‍ സംഘം ചോദ്യം ചെയ്തുവരികയാണ്. കൈവശമുണ്ടായിരുന്ന പൊതി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Narcotic cell caught kunjathur native men

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്