വളർത്തുനായ കുരച്ചതിന് ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു; നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ, സംഭവം എറണാകുളത്ത്
കൊച്ചി: വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്‌തതി ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ചു. മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ സ്വദേശി വിനോദിനാണ് (45) ഇതര സംസ്ഥാനക്കാരുടെ ക്രൂര മർദ്ദനത്തിൽ ജീവൻ നഷ്‌ടമായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു വിനോദ്. ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറാണ് മരണപ്പെട്ട വിനോദ്.
കേസിൽ നാല് ഇതര സംസ്ഥാനക്കാർ പോലീസ് കസ്‌റ്റഡിയിലാണ്. നായ കുരച്ചുവെന്ന പേരിൽ ആദ്യം ഇവർ നായയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് വിനോദിന് മർദ്ദനമേറ്റത്. മാർച്ച് 25നായിരുന്നു സംഭവം നടന്നത്. മുല്ലശ്ശേരി കനാലിന് അടുത്തുള്ള വിനോദിന്റെ വീട്ടിലെ ഗേറ്റിന് അകത്തായിരുന്നു നായ.

പ്രതികൾ ഇതുവഴി നടന്നുപോകവേ നായ കുറയ്‌ക്കുകയായിരുന്നു. എന്നാൽ ഇതിൽ അനിഷ്‌ടം തോന്നിയ ഇവർ നായയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നായയെ എറിയുന്നത് കണ്ട വിനോദ് ചോദിയ്ക്കാൻ എത്തിയതായിരുന്നു. തുടർന്ന് പ്രതികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഇവരിൽ രണ്ട് പേർ വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രതികളിൽ ഒരാൾ വിനോദിനെ ശ്വാസം മുട്ടിക്കുകയും ചെയ്‌തു. താഴെ വീണിട്ടും വിനോദിനെ ഇവർ വിട്ടിരുന്നില്ല. ഇതോടെ സംഭവം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടതാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്‌ത (27),രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപത്ത് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെയാണ് വധശ്രമത്തിന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു, വിനോദിന്റെ മരണത്തോടെ ഇവർക്ക് മേൽ ചുമത്തിയ വകുപ്പുകൾ മാറും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications