Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് സമരം ഗൂഢാലോചന, പക്ഷേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒപ്പമെന്ന് ഡിവൈഎഫ്‌ഐ!!

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന സമരം തട്ടിപ്പാണെന്ന് ഡിവൈഎഫ്‌ഐ. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഒരു ശത്രുതയുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീമും വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളുടെ ഒപ്പം നില്‍ക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്. സര്‍ക്കാര്‍ ഇന്ന് മാത്രം 261 തസ്തികകളാണ് സൃഷ്ടിച്ചതെന്നും റഹീം പറഞ്ഞു. ഈ സര്‍ക്കാര്‍ കേരളത്തിലെ യുവതലമുറയ്ക്ക് ആവശം നല്‍കുന്നവരാണെന്നും റഹീം അവകാശപ്പെട്ടു.

1

ബാഹ്യ ഇടപെടല്‍ കാരണമാണ് ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഇതിന് കാരണം. പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷം ഉണ്ടാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമം. ക്രിമിനല്‍ സംഘങ്ങളെ അതിനായി തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ടെന്നും റഹീം കുറ്റപ്പെടുത്തി. അധികാര കൊതി മൂത്ത യുഡിഎഫ് അപകടകരമായ ഗൂഢാലോചനയാണ് ഈ വിഷയത്തില്‍ നടത്തുന്നത്. പത്രങ്ങളില്‍ പടം വരാനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിക്കുകയാണ് അവര്‍. അതിന്റെ പടങ്ങളൊക്കെ പ്രചരിപ്പിക്കുന്നത് മനപൂര്‍വമാണ്.

ഉദ്യോഗാര്‍ത്ഥികളുടെ ചോരവാര്‍ന്ന ചിത്രമൊക്കെയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇത് അപകടകരമായ രാഷ്ട്രീയമാണ്. സമരമെന്നത് യുഡിഎഫ് നേതാക്കളുടെ നാടകമാണ്. ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരും ഡിവൈഎഫ്‌ഐയുമുള്ളത്്. സമരത്തിന്റെ മുന്‍നിരയില്‍ ഉള്ളവരില്‍ ചിലര്‍ക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ട്. അത് ആരൊക്കെയാണ് കേരളം നേരിട്ട് കണ്ടിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസു ം കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമായി ഇന്ന് സമര വേദിയിലെത്തി. അധികാര കൊതി മൂത്ത് മൂത്ത് അലയുകയാണ് കോണ്‍ഗ്രസെന്നും റഹീം കുറ്റപ്പെടുത്തി.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

അതേസമയം വിവാദത്തെ സാധ്യതയായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കേരളത്തില്‍ യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ക്യാമ്പയിന്‍ ചെയ്യും. 18 മുതല്‍ 28 വരെയാണ് ക്യാമ്പയിന്‍. സോഷ്യല്‍ മീഡിയയില്‍ അടക്കമാണ് ക്യാമ്പയിന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എന്ത് ചെയ്തു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രതിപക്ഷത്തിന്റെ ദുഷ്ട മനസ്സ് മനസ്സില്ലാക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്യാഹിതമുണ്ടാക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും റഹീം പറഞ്ഞു.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+