യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരിക്കെ ഡിവൈഎഫ്‌ഐ ജാഥാ മാനേജര്‍; ചിന്തക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി
തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ച് കൊണ്ട് ഡി വൈ എഫ് ഐ ജാഥയുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന ചിന്താ ജെറോമിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചിന്ത ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വെക്കണം എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. ചിന്ത ജെറോം ഡി വൈ എഫ് ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ട വിരുദ്ധമാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആരോപിച്ചു.

ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ല എന്നും ബിനു ചുള്ളിയില്‍ പറഞ്ഞു. ചിന്ത ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജി വെക്കുക എന്നത് മാത്രമാണ് അഭികാമ്യം എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ പറഞ്ഞു.
യുവജന കമ്മീഷന്‍ എന്ന് പറയുന്നത് സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയാണ്.
വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍
മാത്രമല്ല ഇത് പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ട ഒരു പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരം താണ പ്രവൃത്തി അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഡി വൈ എഫ് ഐ മേഖലാ ജാഥകള്‍ നടത്തുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ക്യാപ്റ്റനായ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം. ഈ മാസം 28 നാണ് ഡി വൈ എഫ് ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്.












Click it and Unblock the Notifications