കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫർസീൻ സ്ഥിരം കുറ്റവാളി'; യൂത്ത് കോൺഗ്രസ് നേതാവിന് നല്ല നടപ്പ് ആവശ്യമെന്ന് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. തലശ്ശേരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് മട്ടന്നൂർ പോലീസ് റിപ്പോർട്ട് നൽകിയത്.

ഫർസീനെതിരായ 17 കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. ഫർസീൻ ക്രമസമാധാനത്തിന് ഭീഷണിയാണെന്നും സിആർപിസി 107 പ്രകാരം ഫർസീന് നല്ല നടപ്പ് വിധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഈ മാസം 31ന് നേരിട്ട് ഹാജരാകാൻ ഫർസീന് കോടതി നോട്ടീസ് നൽകി.

വാഹനങ്ങളും യാത്രക്കാരും റെഡി പക്ഷെ 'ആപ്പ്' എവിടെ? പ്ലേസ്റ്റോറിൽ എത്താതെ 'കേരള സവാരി', കാത്തിരിപ്പ്വാഹനങ്ങളും യാത്രക്കാരും റെഡി പക്ഷെ 'ആപ്പ്' എവിടെ? പ്ലേസ്റ്റോറിൽ എത്താതെ 'കേരള സവാരി', കാത്തിരിപ്പ്

1

അതേസമയം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിമാനത്തിൽവെച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് കഴിഞ്ഞ ദിവസം മൊഴി നൽകാൻ ഹാജരായിരുന്നു. കൊല്ലം പോലീസ് ക്ലബിൽ എത്തിയാണ് മൊഴി നൽകിയത്. തങ്ങൾക്ക് വധഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം നൽകിയില്ലെന്നും ഫർസീൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2

ഫർസിൻ സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്തണമെന്നുള്ള പോലീസിന്റെ ശുപാർശ നേരത്തെ വലിയ വിവാദമായിരുന്നു. 2016 മുതൽ ഫർസിൻ മജീദിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശുപാർശ കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർ കലക്ടർക്ക് കൈമാറിയിയത്.

3

കാപ്പ ചുമത്താൻ ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. '40 കേസുകള്‍ ഉള്ള എസ്എഫ്‌ഐ നേതാവ് ഇവിടെ ഉണ്ട്
രണ്ട് ഘട്ടങ്ങളിലായി നൂറ് ദിവസത്തിലധികം ജയിലില്‍ കിടന്നിട്ട് ഇപ്പോള്‍ പുറത്തിറങ്ങിയതേയുള്ളു. 16 കേസും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസ് വധശ്രമവും ഒരെണ്ണം കിഡ്‌നാപ്പിംഗും ആണ്. എന്നിട്ടും നിസ്സാരമായ പെറ്റി കേസുകള്‍ ഉള്ള ഫര്‍സീനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തെ അപലപിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിജി സതീശന്റെ പ്രതികരണം.

4

അതേസമയം നടപടി ഭരണകൂട ഭീകരതയും ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വവുമാണെന്നായിരുന്നു ഫര്‍സീന്‍ മജീദിന്റെ പ്രതികരണം. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. അക്രമണവും കൊലപാതകവും കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക കയ്യില്‍ പിടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും പൊതുപ്രവര്‍ത്തനം നടത്താനും ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ലെന്നും ഫര്‍സീന്‍ പ്രതികരിച്ചിരുന്നു.

ഗ്ലാമറസ് ലുക്കിൽ മമ്ത മോഹൻദാസ്... പുത്തൻ ചിത്രങ്ങളും വൈറൽ... കാണാം ചിത്രങ്ങൾ

English summary
youth congress leader Farzeen Majeed is a habitual offender police said to sub divisional magistrate court thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X