എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിടികിട്ടാപ്പുള്ളി; അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്, ഡിജിപിക്ക് പരാതി
കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി എം ആര്‍ഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ക്രിമിനല്‍ കേസ് പ്രതിയായ ആര്‍ഷോ പിടികിട്ടാപുള്ളിയാമെന്ന് കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ് എഫ് ഐ സമ്മേളനത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് ആര്‍ഷോ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ആര്‍ഷോ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഒളിവിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായ ആര്‍ഷോ പെരിന്തല്‍മണ്ണയില്‍ നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം കുറ്റകൃത്യങ്ങളില്‍ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എസ് എഫ് ഐ നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്.
വൈകീട്ട് ഒരു കോഫീ നിർബന്ധാ...അല്ലേ തൻവീ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സമരക്കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും ആര്‍ഷോ പ്രതിയാണെന്ന് കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം ഇപ്പോള്‍ പിടികിട്ടാപുള്ളിയാണ്. ഈ വര്‍ഷം ഫെബ്രുവരി 28ന് ആണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. ഈരാട്ടുപേട്ട സ്വദേശിയായ നിസാമിനെ 2018ല്‍ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ പ്രതിയാണ് ആര്‍ഷോ. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അദ്ധ്യക്ഷനായ ബഞ്ച് പിഎം അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.
എന്നാല്‍ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാര്‍ത്ഥി നേതാവ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എ ഐ എസ് എഫ് നേതാവ് നിമിഷയെ മര്‍ദ്ദിച്ച കേസിലും ആര്‍ഷോ പ്രതിയാണ്. അന്ന് ജാതിപ്പേര് വിളിച്ചു എന്ന പരാതിയാണ് ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്നത്. ഈ സമയത്തും ആര്‍ഷോയ്ക്ക് എസ് എഫ് ഐ പിന്തുണ നല്‍കിയിരുന്നു.
എറണാകുളം ലോ കോളേജില്‍ റാഗിംഗ് കേസിലും ആര്‍ഷോ പ്രതിയാണ്. അതേസമയം, ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ആര്‍ഷോ പറയുന്നു. 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ് എഫ് ഐ നേതൃത്വത്തില്‍ നിന്നും വലിയ നിര തന്നെ ഇത്തവണ ഒഴിവായിരുന്നു. തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് ആര്‍ഷോയെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications