യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെ വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അറസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ പത്തനംതിട്ടയിലെ അടൂരില്‍ വെച്ചായിരുന്നു അറസ്റ്റെന്ന് പോലീസ് പറഞ്ഞു. നേരത്തെ അക്രമവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പോലീസ് സംഘം ഇപ്പോഴും രാഹുലിന്റെ വീട്ടില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറോളം പോര്‍ക്കെതിരെയും കേസെടുത്തിരുന്നു. പോലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കേസില്‍ ചുമത്തിയിരുന്നു. അതിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
അതേസമയം രാഹുലിനെ ഏറെ നേരെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഉടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അന്യായമായി ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിസംബര്‍ ഇരുപതിന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്.












Click it and Unblock the Notifications