Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോൺഗ്രസും സെമി കേഡർ രീതിയിലേക്ക്; 1000 പേർ ഒരുങ്ങുന്നു..പ്രത്യേക പരിശീലനം

തിരുവനന്തപുരം; കോൺഗ്രിനെ സെമി കേഡർ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികൾ കോൺഗ്രസിൽ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യൂത്ത് കോൺഗ്രസിനേയും സെമി കേഡറിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. രാജീവ് ഗാന്ധി യൂണിറ്റുകൾ എന്ന പേരിലാണ് പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുക. ഇതിനായി പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകാനാണ് ഒരുങ്ങുന്നത്. വിശദമായി വായിക്കാം

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

 കോഴിക്കോട് വെച്ച് പരിശീലനം

എല്ലാ മണ്ഡലങ്ങളിലും മുഴുവൻ സമയ പ്രവർത്തകരെയാണ് കേഡർമാരാക്കുക. ഇവർക്ക് പ്രത്യേക പരീശീലനവും നൽകും. മലബാറിലെ ആറ് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേഡർമാർക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നിരുന്നു. 306 പേരായിരുന്നു പരിശീലനത്തിന്റെ ഭാഗമായത്. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിശീലനം നടത്തും.

 സംഘടന ദൗർബല്യം

സംഘടന ദൗർബല്യമാണ് പാർട്ടി നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് നേരത്തേ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസിൽ 2000 മുഴുവൻ സമയ പ്രവർത്തകരെ നിയമിക്കുമെന്ന് നേരത്തേ കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കിയിരിക്കുന്നു. ഇതിനായി യൂത്ത് കോൺഗ്രസിൽ നിന്നുള്ള 1000 പേരെ ഉൾപ്പെടുത്തു.

 ഒരു മണ്ഡലം കമ്മിറ്റിയിൽ നിന്നും ഒരാൾ

ഒരു മണ്ഡലം കമ്മിറ്റിയിൽ നിന്നും ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം തല പ്രവർത്തനങ്ങളുടെ ഏകോപനത്തിന് പരിശീലനം ലഭിച്ച കേഡർമാരെ ഉപയോഗിക്കാനാണ് തിരുമാനം. കോഴിക്കോട് വെച്ച് നടന്ന പരിശീല പരിപാടി കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.

 ജമനസിൽ ഇടമുള്ളത് കൊണ്ട്

ശക്തികേന്ദ്രങ്ങളിൽ എല്ലാം കോൺഗ്രസ് സ്വാധീനം നഷ്ടപ്പെട്ട നിലയിലാണെന്നും സി പി എമ്മിനോടും ബി ജെ പിയോടും പിടിച്ച് നിൽക്കണമെങ്കിൽ പാർട്ടിയിൽ അച്ചടക്കം വേണമെന്നും സുധാകരൻ പറഞഅഞു. സംസ്ഥാനത്ത് കോൺഗ്രസ് മൂന്ന് സർവ്വേകളാണ് നടത്തിയത്. അടുത്ത സർവ്വേ പുരോഗമിക്കുകയാണ്. 46 ശതമാനം സ്ഥലങ്ങളിലും കോൺഗ്രസിന് ബൂത്ത് കമ്മിറ്റികൾ പോലും ഇല്ലായിരുന്നുവെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. എന്നിട്ട് പോലും വോട്ടു ശതമാനത്തിൽ സി പി എമ്മിനേക്കാൾ പിന്നിൽ കോൺഗ്രസ് പോയില്ല. അതിന് കാരണം പാർട്ടിക്ക് ഇപ്പോഴും ജനമനസിൽ ഇടം ഉള്ളതിനാലാണെന്ന് സുധാകരൻ പറഞ്ഞു.

 കനത്ത പരാജയത്തിന് കാരണം

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ഈഴവ,നായർ സമുദായങ്ങളിൽ നിന്നുള്ളവർ കോൺഗ്രസിൽ നിന്ന് അകന്നതാണ്. സി പി എമ്മിലേക്കും ബി ജെ പിയിലേക്കുമാണ് ആളുകൾ പോകുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ കൊഴിഞ്ഞ് പോക്കാണിതെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ച വെച്ചിരുന്ന തലസ്ഥാനത്ത് വെറും 1 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങി. മാത്രമല്ല കോർപറേഷൻ ഭരണവും ഇല്ല. കോൺഗ്രസുമായി ചേർന്ന് നിന്നവർ മാറി ചിന്തിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്നും സുധാകരൻ പറഞ്ഞു.

 ശൈലീ മാറ്റം അനിവാര്യമെന്ന്

കൊവിഡ് കാത്ത് പട്ടിണി കിടന്നവരെ സഹായിക്കാൻ യൂത്ത് കോൺഗ്രസിന് സാധിച്ചില്ല. ഡി വൈ എഫ്ഐയും യുവമോർച്ചയും ആശുപത്രിയിൽ കഴിയുന്നവർക്ക് പൊതിച്ചോറും മരുന്നും എത്തിച്ചെ്നും ഈ നിലയിൽ യൂത്ത് കോൺഗ്രസ് പരാജയപ്പെട്ടെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന് ശൈലീമാറ്റം അനിവാര്യമാണ്.പ്രവർത്തകർക്കു കേഡർ പരിശീലനം നൽകാനായി നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ കോഴിക്കോട് മേഖല പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

Recommended Video

cmsvideo
    Omar Lulu support actor Joju George | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+