അനുജൻ കണ്ണൻ പട്ടാമ്പി ഏതു കേസിൽ ആണ് അകത്തു പോയത്? മേജർ രവിക്കെതിരെ യൂത്ത് ഫ്രണ്ട്
കോട്ടയം: രാജ്യസഭയിലേക്ക് വീണ്ടും ജോസ് കെ മാണി മത്സരിക്കുന്നതിനെ വിമര്‍ശിച്ച സംവിധായകന്‍ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് യൂത്ത് ഫ്രണ്ട്. ജോസ് കെ മാണിക്ക് അധികാരക്കൊതിയാണെന്നും മത്സരിക്കാനുളള കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത് എന്നുമാണ് ഫേസ്ബുക്ക് ലൈവില്‍ മേജര്‍ രവി പറഞ്ഞത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിറ്റു വൃന്ദാവന്‍ ആണ് മേജര്‍ രവിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നിയമസഭാംഗമായിരിക്കെ പാർലമെന്ററിലേക്ക് മത്സരിച്ച അടൂർ പ്രകാശും, ഹൈബിയും, മുരളീധരനുമെതിരെ എന്തേ ഈ രാജ്യ സ്നേഹിയെ കണ്ടില്ല. രാഹുൽ ഗാന്ധി അമേറ്റിയിലും വയനാട്ടിലും മത്സരിച്ചപ്പോൾ മേജർ രവി ഉറങ്ങുകയായിരുന്നോ എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിൽ ബിറ്റു വൃന്ദാവൻ പറയുന്നു.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

ബിറ്റു വൃന്ദാവൻ പങ്കുവെച്ച കുറിപ്പ്: '' മേജർ രവിക്ക് ഒരു തുറന്ന കത്ത്... താങ്കൾ ഇന്നലെ രാവിലെ കുളിച്ചു പൗഡറും വാരി പൂശി ഒരു കൂളിംഗ് ഗ്ലാസ്സ് വെച്ചു കാറിൽ കേറി ഇരുന്നപ്പോൾ പെട്ടെന്ന് കേരളത്തിലെ ജനങ്ങളെ ഓർത്തു ചങ്ക് പൊട്ടി ഒരു ലൈവിൽ വന്നില്ലേ. എന്തിനായിരുന്നു ആ ലൈവ് കേരളത്തിലെ ജനങ്ങൾക്കു എന്തോ വലിയ നഷ്ടം വരുത്തി വെച്ചു രാജ്യസഭയിലേക്ക് പോകുന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ ശ്രീ ജോസ് കെ മാണിയെ തെറി വിളിക്കാൻ. ഹേ മിസ്റ്റർ രവി ശ്രീ ജോസ് കെ മാണി ഇവിടുത്തെ പൊതുജനങ്ങൾക്ക് എന്തു നഷ്ടമാണ് വരുത്തിയത്. താങ്കൾ ഒന്നു വ്യക്തമാക്കാമോ .

2009 ൽ ഏതാണ്ട് 75000 ൽ പരം വോട്ടുകൾക്കും 2014 ൽ 1,25,000 പരം വോട്ടുകൾക്കും ലോകസഭയിലേക്കു കോട്ടയത്തെ സമ്മതിധായകർ ജയിപ്പിച്ചു വിട്ട് വ്യക്തി ആണ് ജോസ് കെ മാണി .അദ്ദേഹം ഒമ്പതര വർഷക്കാലം കേരളത്തിലെ മറ്റിതര എംപി മാരിൽ നിന്നും വ്യത്യസ്തമായ പ്രവർത്തങ്ങൾ കാഴ്ച വെച്ച വ്യക്തി ആണ്. കോട്ടയം ജില്ലയെ ഒരു വിദ്യാഭ്യാസ ഹബ്ബക്കുന്നതിനു അദ്ദേഹം വഹിച്ച പങ്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. സൗത്ത് ഇന്ത്യയിലെ ഏക സയൻസ് സിറ്റി മുതൽ, കാലവൂരിലെ ട്രിപ്പിൾ ഐ ടി, മാസ് കമ്മ്യൂണിക്കേഷൻ, ഏകലവ്യ മോഡൽ റെസിഡസിയൽ സ്കൂൾ, രണ്ടു കേന്ദ്രിയ വിദ്യാലയങ്ങൾ അങ്ങനെ എണ്ണിയാൽ തീരാത്ത പ്രവർത്തങ്ങൾ നടത്തിയ വ്യക്തി ആണ് ജോസ് കെ മാണി.
സാരിയിൽ സെക്സി ലുക്കിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറൽ

അദ്ദേഹം എം പി ആയതിനു ശേഷമാണ് കേന്ദ്ര റോഡ് ഫണ്ട് എന്ന ഒരു പദ്ധതി ഉണ്ടു എന്നു പൊതു ജനങ്ങൾ അറിയുന്നത്. പിന്നെ ഇപ്പറയുന്ന കാലഘട്ടത്തിൽ കേരളത്തിലെ മുൻ നിര ന്യൂസ് ചാനൽ ആയ മനോരമ ന്യൂസ് അദ്ദേഹത്തെ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച എം പി യായി തിരഞ്ഞെടുത്തു അവാർഡും നൽകിയതാണ്. അതോടൊപ്പം എടുത്തു പറയേണ്ട ശ്രീ കെ എം മാണി സാർ നിയമ സഭയിൽ 50 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി 101 നിർധനരായ യുവതി യുവാക്കളെ കോട്ടയം മാമൻ മാപ്പിള ഹാളിൽ വെച്ചു മുഴുവൻ ചിലവും വഹിച്ചു വിവാഹം നടത്തി കൊടുത്ത്. ആ ഉദ്ധ്യമത്തിന്റ് മുഴുവൻ ക്രെഡിറ്റും ശ്രീ ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണ്.

അദ്ദേഹം റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അദ്ദേഹത്തിന് പൊതു ധാരയിൽ ലഭിച്ച സ്വീകാര്യത അത്രമാത്രമായിരുന്നു. അന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മത സാമൂഹിക സാംസ്കാരിക നായകർ അദ്ദേഹത്തിന് പിന്തുണയുമായി വന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് അഞ്ചാം ദിനം ഉച്ച തിരിഞ്ഞു അദ്ദേഹത്തെ സർക്കാർ അറസ്റ്റു ചെയ്തു നീക്കി എങ്കിലും മദ്യ കേരളത്തിലെ കർഷക പോരാട്ടങ്ങളിൽ എന്നും ജ്വലിച്ചു നിൽക്കും.

ശ്രീ കെ.എം മാണി എന്ന മഹാരഥനെ നിയമ സഭയിൽ 50 വർഷം പൂർത്ഥികരിച്ചപ്പോൾ ഉണ്ടായ പൊതു സമ്മതിയിൽ വിളറി പൂണ്ടു കോണ്ഗ്രസിലെ ഏതാണ്ട് രണ്ടു പ്രമുഖ നേതാക്കൾ അറിഞ്ഞു കൊണ്ട് കേരളത്തിലെ പ്രമുഖ മാധ്യമത്തിന്റെ സഹായത്തോട് കൂടി ബാർ കോഴ ആരോപണം ഉയത്തികൊണ്ടു വന്നു ഈ പാർട്ടിയെ തകർക്കാൻ നോക്കിയപ്പോൾ കേരള കോണ്ഗ്രെസ് എം പാർട്ടിയെയും മാണി സാറിനെ സ്നേഹിക്കുന്ന അണികളെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച ലീഡർ ആണ് ശ്രീ ജോസ് കെ മാണി.

മാണി സാർ അസുഖ ബാധിതനായ മുതൽ ഈ പാർട്ടിയിലെ ചില നമുപുംസകങ്ങളെ കൂട്ടു പിടിച്ചു പാർട്ടിയെ തന്റെ കീഴിൽ ആക്കാൻ ശ്രമിച്ച ശ്രീ പി ജെ ജോസേഫിന്റെയും, മോൻസ് ജിസഫിന്റെയും ഓരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിച്ചു മാണി കോട്ടക്കു ഒരു ഇടിവും പറ്റാതെ കാത്ത പട നായകനാണ് ഞങ്ങൾക്ക് ജോസ് കെ മാണി. പിന്നെ ജോസ് കെ മാണി രാജ്യ സഭാംഗമായ കഥ ... അതു വെറുതെ അല്ല എട്ടു നിലയിൽ തകർന്നു നിന്ന കോണ്ഗ്രെസ്സുകാർ ഉമ്മൻ ചാണ്ടിയും, കുഞ്ഞാലികുട്ടിയും, രമേശും കൂടി ഞങ്ങടെ കാൽക്കൽ സാഷ്ടാംഗം വീണു മാപ്പു പറഞ്ഞു തിരികെ വരു മാണി സാറേ എന്നു പറഞ്ഞു ഉപാധി ആയി തന്ന സീറ്റ് ആയിരുന്നു.
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

ആ സീറ്റിൽ ആരെ മത്സരിപ്പിക്കണം എന്നുള്ള കൃത്യമായ ബുദ്ധി മാണി വിഭാഗത്തിനുണ്ടായിരുന്നു. മാണി സാറിന്റെ മരണം മുന്നിൽ കണ്ടു ആ സീറ്റിൽ ജോസഫ് കുറുക്കനെ പോലെ കണ്ണു വെച്ചപ്പോൾ അതു മനസ്സിലാക്കിയാണ് അന്ന് പ്രിയ ജോസ് കെ മാണി രാജ്യ സഭയിലേക്ക് പോയത്. അങ്ങനെ അദ്ദേഹം പോയില്ലായിയുന്നു എങ്കിൽ രണ്ടില ചിഹ്നം പാർട്ടിക്ക് അന്യമായി പോയേനെ. അന്നിവിടെ ഒരു ഉപ തിരഞ്ഞെടുപ്പും നടന്നില്ല. ഒരു രൂപയും നഷ്ടമുണ്ടായില്ല. പിന്നെ വെറും ഒരു ജില്ലാ പഞ്ചായത്തിന്റെ പേരിൽ ഞങ്ങളെ യു ഡി എഫിൽ നിന്നും നിർ ദക്ഷിണ്യം പുറത്താക്കിയപ്പോൾ UDF. പ്രതിനിധി ആയി ലഭിച്ച രാജ്യസഭാ അംഗത്വം രാഷ്ട്രീയ ധാർമികതയുടെ പേരിൽ രാജി വെച്ച വ്യക്തി ആണ് ശ്രീ ജോസ് കെ മാണി.

പിന്നെ പാലായിൽ മത്സരിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനത്തിന്റെയും അണികളുടെ ആവേശം ചോരാതിരിക്കാനും വേണ്ടിയായിരുന്നു. കാരണം കടുത്തുരുത്തി പോലുള്ള ഉറപ്പായ സീറ്റ് ഉണ്ടായിട്ടും.... പാലായിൽ കുറച്ചാളുകൾ വ്യക്തി ഹത്യയുടെ ഭാഗമായി അദ്ദേഹം പരാജയപ്പട്ടു. പക്ഷെ അദ്ദേഹം വീട്ടിൽ ഇരുന്നു വിശ്രമിക്കുക അല്ലായിരുന്നു. പാലായിലെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ടു സജീവ മായി തന്നെ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹം രാജി വെച്ചൊഴിഞ്ഞ രാജ്യ സഭ സീറ്റ് എൽ ഡി എഫ് കേരളാ കൊണ്ഗ്രെസ്സ് എം പാർട്ടിക്ക് നൽകിയപ്പോൾ പാർട്ടി ഏക ഖണ്ഡമായി ചെയർമാൻ മത്സരിക്കട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. ഇത്രയും താങ്കളെ ബോധിപ്പിക്കാൻ അല്ല രവി ഇവിടെ എഴുതിയത്.

തന്റെ ശർത്ഥികൾ വിഴുങ്ങുന്ന കുറച്ചു പാവങ്ങൾ എങ്കിലും ഇവിടെ ഉണ്ടല്ലോ അവർ മനസ്സിലാക്കാൻ വേണ്ടിയാണ്. ഇത്രയും നേരം പറഞ്ഞതു ഞങ്ങളുടെ കുടുംബ കാര്യം ഇനി താങ്കളുടെ കുടുംബത്തെയും അൽപ്പം ഒന്നു പറയേണ്ടേ. പ്രശസ്ത സിനിമ നടൻ താങ്കളുടെ പ്രിയ അനുജൻ കണ്ണൻ പട്ടാമ്പി ഏതു കേസിൽ ആണ് അകത്തു പോയത്. കഴിഞ്ഞ രണ്ട് ആഴ്ച്ച മുൻപ് പോലീസ് കസ്റ്റഡിയിൽ നിന്നും ഒളിച്ചു കടന്നു എന്നും ഒക്കെ മാധ്യമങ്ങളിൽ വന്നല്ലോ. അന്നൊന്നും വീര ശൂര പരാക്രമിയായ താങ്കളുടെ ഒരു പ്രസ്താവനയും കണ്ടില്ലല്ലോ. ഇവിടെ പോയിരുന്നു താങ്കളുടെ കപട രാജ്യ സ്നേഹം. സ്ത്രീ സുരക്ഷക്കായി വാ തോരാതെ പ്രസംഗിക്കുന്ന താങ്കൾ സ്വന്തം അനിയന്റെ കാര്യത്തിൽ വായിൽ കോലിട്ടു കുത്തിയിട്ടും മിണ്ടിയില്ലല്ലോ.

അപ്പോൾ വലിയ ചാരിത്ര പ്രസംഗം ഒന്നും വേണ്ട. ഇവിടെ ആദ്യമായി രാജ്യസഭയിലേക്ക് പോകുന്ന രാഷ്ട്രീയ നേതാവൊന്നുമല്ല ശ്രീ ജോസ് കെ മാണി. ഇവിടെ നിയമസഭാംഗമായിരിക്കെ പാർലമെന്ററിലേക്ക് മത്സരിച്ച അടൂർ പ്രകാശും, ഹൈബിയും, മുരളീധരനുമെതിരെ എന്തേ ഈ രാജ്യ സ്നേഹിയെ കണ്ടില്ല. രാഹുൽ ഗാന്ധി അമേറ്റിയിലും വയനാട്ടിലും മത്സരിച്ചപ്പോൾ താങ്കൾ ഉറങ്ങുകയായിരുന്നു അല്ലെ. കുറേ നാൾ എന്തോ വലുത് കിട്ടും എന്ന് കരുതി താങ്കൾ ബി ജെ പി യുടെ വുഴുപ്പ് അലക്കി. പക്ഷെ ബി ജെ പി യുടെ നേതാക്കൾ ഇദ്ദേഹം ഒരു എട്ടുകാലി മമ്മൂഞ് ആണന്നു മനസ്സിലാക്കി വെറും കറി വേപ്പില പോലെ തൂക്കി എറിഞ്ഞപ്പോൾ അദ്ദേഹം നേരേ കൊണ്ഗ്രെസ്സിലേക്ക്.

രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ കോണ്ഗ്രസ്സ് നില നിൽക്കേണ്ടത് ആവശ്യമാണെന്നു പറഞ്ഞു കൊണ്ഗ്രെസ്സിലേക്കു. മുങ്ങാൻ പോണ കപ്പലിൽ ആരെ കിട്ടിയാലും അവർക്ക് പ്ലസ് പോയിന്റാണല്ലോ. തൽക്കാലം നിർത്തുവാ. രാജ്യത്തു നിയമവും ഭരണഘടനയും അനുശാസിക്കുന്ന വിധമാണ് ശ്രീ ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പഴയ പട്ടാളക്കാരൻ എന്ന നിലയിൽ കുറച്ചു പൊട്ട പടങ്ങൾ എടുത്തു എന്നു കരുതി ജനങ്ങളുടെ അട്ടിപ്പേർ അവകാശമൊന്നും ആരും താങ്കളെ ഏല്പിച്ചിട്ടില്ല. തൽക്കാലം നിർത്തട്ടെ എന്നു താങ്കളെ പൊലെ വീമ്പു പറയാതെ രാജ്യ സേവനം നടത്തിയ രാജ്യ സ്നേഹിയായ ഒരു പട്ടാളക്കാരന്റെ മകൻ''.












Click it and Unblock the Notifications