സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി; നടപടി എൻഫോഴ്സ്മെന്റ് ആർടിഒയുടേത്
കൊച്ചി: കാറിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി റോഡിലൂടെ ഓടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടേതാണ് ഈ നടപടി. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് എന്ഫോഴ്സ്മെന്റ് ആർടിഒ രമണൻ അറിയിച്ചു.
സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബറുടെ ലൈസൻസ് റദ്ദാക്കാനുള്ള ഉത്തരവിട്ടത്. അറിവിലായ്‌മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും കഴിഞ്ഞ ദിവസം സഞ്ജു നല്‍കിയ വിശദീകരണത്തിൽ അറിയിച്ചിരുന്നു.

എന്നാൽ കർശന നടപടിയെടുക്കാൻ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ നീക്കം. എംവിഡി ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്.
കോടതിയില്‍ പോയാൽ റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. എങ്കിലും നിലവിലെ ഉത്തരവ് അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്‌തിരുന്നു.
സഞ്ജുവിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു ഗണേഷ് കുമാർ പ്രതികരണവുമായി രംഗത്ത് വന്നത്. നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഇയാൾ കാണിച്ചിരിക്കുന്നതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിൽ സഞ്ജു ടെക്കിക്ക് എതിരെ എംവിഡി കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എൻഫോഴ്സ്മെന്റ് ആർടിഒ കുറ്റപത്രം സമർപ്പിച്ചത്. സഞ്ജുവിനൊപ്പം കാർ ഓടിച്ച സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തിരുന്നു.
നേരത്തെ ആർടിഒ കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നായിരുന്നു സഞ്ജു ടെക്കി വിഡിയോയിൽ പറഞ്ഞത്. കൂടാതെ 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്‌തിയാണ് കിട്ടിയതെന്നും വീഡിയോയിൽ ഇയാൾ പരിഹാസരൂപേണ പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications