അപര്‍ണ, നവ്യ, ഉണ്ണിമുകുന്ദന്‍, വിജയ് യേശുദാസ്..; യുവം 2023 ന് പ്രമുഖരുടെ നീണ്ടനിര
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവം 2023 ല്‍ പ്രമുഖരുടെ നീണ്ടനിര. രാഷ്ട്രീയ-സാംസ്‌കാരിക-സിനിമാ മേഖലയിലെ നിരവധി പേരാണ് ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കുക. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, നടന്‍ ഉണ്ണി മുകുന്ദന്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയില്‍ പങ്കെടുക്കും എന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്റ്റീഫന്‍ ദേവസിയുടേയും നവ്യാ നായരുടേയും കലാപരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടും. സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവര്‍ പരിപാടിക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് അവിടെ നിന്ന് റോഡ് ഷോ ആയാണ് തേവര എസ്എച്ച് കോളെജില്‍ എത്തുക.

ഇവിടെ വെച്ചാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ബുക്ക് ചെയ്‌തെത്തുന്ന യുവാക്കള്‍ക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ലഭിക്കും. 50 മിനിറ്റാണ് യുവം പരിപാടിക്ക് അനുവദിച്ചിരിക്കുന്ന സമയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായല്ലാതെ കേരളത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് യുവം. അതിനാല്‍ തന്നെ ബി ജെ പിയും ഇതില്‍ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ആവശ്യങ്ങളും യുവാക്കളില്‍ നിന്നും പ്രധാനമന്ത്രി തേടും. പ്രമുഖരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് പരിപാടിയുടെ ശ്രദ്ധ കൂട്ടുക എന്നതാണ് ബി ജെ പി പദ്ധതിയിടുന്നത്. വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിങ് കേരള എന്ന സന്നദ്ധ സംഘടനയാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. യുവം പരിപാടിക്കായി ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ
17 നും 35 നും ഇടയിലുള്ള യുവാക്കളാണ് ഇവര്‍. കൃഷി മുതല്‍ ഐടി വരെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളാണ് പരിപാടിയുടെ ഭാഗമാകുന്നത്. വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യുവാക്കളെ ബി ജെ പിയോട് അടുപ്പിക്കുക എന്നതാണ് പരിപാടി കൊണ്ട് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ആണ് നരേന്ദ്രമോദി കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്നത്.
താജ് മലബാര്‍ ഹോട്ടലില്‍ ആണ് ഇന്ന് രാത്രി മോദി തങ്ങുക. ഇവിടെ വെച്ച് എട്ട് ക്രൈസ്തവസഭാ നേതാക്കളുമായി മോദി ചര്‍ച്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ മാത്രം 2000 പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications