Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരും പിഎസ് സിയും ഒത്തുകളിക്കുന്നു: യുവമോര്‍ച്ച

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചനയില്‍ പ്രതിഷേധിച്ച് ഈ മാസം 20 മുതല്‍ തസ്തിക പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു. വില്ലേജ് ഓഫീസുകള്‍ മുതല്‍ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് വരെ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്രഖ്യാപിത നിയമനിരോധനത്തിനെതിരെയും സര്‍ക്കാര്‍ - പിഎസ്‌സി ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യക്കാരായ ചെറുപ്പക്കാരെ വഞ്ചിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. പിഎസ്‌സിയില്‍ നിന്നുള്ള അഡൈ്വസ് മെമ്മോ കൈപ്പറ്റി ജോലിക്കായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പലതസ്തികകളിലും സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി തലവനായ കേപ്, വിഴിഞ്ഞം പോര്‍ട്ട്ട്രസ്റ്റ്, നോര്‍ക്ക തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ നിയമിക്കുകയാണ്. യുവാക്കളുടെ സ്വപ്നങ്ങള്‍ ചിറകരിയുന്നതിന് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന കാഴ്ചയാണുള്ളത്.

yuvamorcha1

പലവകുപ്പുകളിലെയും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളാവട്ടെ നികത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുമില്ല. റാങ്കുലിസ്റ്റില്‍ ഇടം നേടിയവര്‍ സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള യുവതീയുവാക്കളെ കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് യുവജനങ്ങളുടെ പേരു പറഞ്ഞ് തെരുവിലിറങ്ങിയ ഇടതുസംഘടനകളെ ഇപ്പോള്‍ കാണാനില്ല. നിരവധി നിവേദനങ്ങള്‍ നല്‍കിയും സമരങ്ങള്‍ നടത്തിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഈ വിഷയത്തില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സഹനസമരത്തിന്റെ കാലം കഴിഞ്ഞു. ഇനി സന്ധിയില്ലാ സമരത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംബസി ഇടപെട്ടു; രോഗിയായ കാഞ്ഞങ്ങാട് സ്വദേശിയെ നാട്ടിലെത്തിച്ചു
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. സാലു അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാസമിതി അംഗം ജയപ്രകാശ് കായണ്ണ, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബബീഷ് ഉണ്ണികുളം, ജില്ലാവൈസ് പ്രസിഡന്റ് സിനൂപ് രാജ് എന്നിവര്‍ സംസാരിച്ചു. എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാര്‍ച്ച് കളക്‌ട്രേറ്റ് കവാടത്തിനുസമീപം പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+