എംബസി ഇടപെട്ടു; രോഗിയായ കാഞ്ഞങ്ങാട് സ്വദേശിയെ നാട്ടിലെത്തിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: ബഹ്‌റൈനില്‍ ജോലിക്കിടെ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയെ ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യസേവകരുടെ ഇടപെടലിനെയും തുടര്‍ന്ന് നാട്ടിലെത്തിച്ചു. ബഹ്‌റൈനില്‍ നിന്ന് സ്ട്രക്ചര്‍ സൗകര്യമുള്ള വിമാനത്തിലാണ് രോഗിയായ കാഞ്ഞങ്ങാട് ഹരിപുരം മീത്തല്‍ വീട്ടിലെ ഗംഗാധര(50)നെ പുലര്‍ച്ചെ മൂന്നരമണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിച്ചത്.

ഇവിടെ നിന്ന് ആംബുലന്‍സില്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്കെത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 5.15ന് പുറപ്പെട്ട ആംബുലന്‍സ് രാവിലെ 10.50ഓടെ മംഗളൂരുവിലെ ആസ്പത്രിയിലെത്തി. ഇല്ലം ആംബുലന്‍സ് ഡ്രൈവര്‍ അല്ലാമ ഇക്ബാല്‍ നഗറിലെ മുഹമ്മദാ(48)ണ് നിശ്ചയദാര്‍ഢ്യത്തോടെ വളരെ വേഗത്തില്‍ ഗംഗാധരനെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചത്.

indianembassy

ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെയും ഇടപെടലില്‍ ആംബുലന്‍സിന് കടന്ന് പോകാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരുന്നു. ഗംഗാധരയെ വളരെ വേഗത്തില്‍ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ച കെ.ഇ.ടി വിഷന്റെ പ്രവര്‍ത്തനം പ്രശംസക്ക് ഇടയാക്കി.

പട്ടികയില്‍ പെട്ടില്ലെന്ന പരാതി ലഭിച്ചത് നൂറില്‍ താഴെ മാത്രം; എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം

English summary
Embassy interfered and kanjangad native came back to hometown

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്