കലാപം ഉണ്ടാക്കിയ അണികള്‍ തെരുവിലും ജയിലിലും; നേതാക്കള്‍ക്ക് പരമസുഖം, മുന്‍ നേതാവിന്റെ വിമര്‍ശനം
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം ആദ്യമായി നടതുറന്ന നാള്‍മുതല്‍ തന്നെ കേരളത്തിലുടനീളം വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. ശബരിമല ആചാര സംരക്ഷണ സമിതിയുടേയും ബിജെപിയുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്. സന്നിധാനത്തടക്കം പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമങ്ങള്‍ക്ക് വഴിമാറുന്നതായിരുന്നു പിന്നീട് കണ്ടത്.
ഇതോടെ കര്‍ശന നടപടിയുമായി പോലീസ് രംഗത്തെത്തി. നിരവധിപേര്‍ക്കെതിരെ കേസ് എടുത്തു. യാതൊരു വിട്ടുവീഴ്ച്ചയും നടത്താതെ നിയമനടപടിയുമായി പോലീസ് മുന്നോട്ടു പോയതോടെ ശരിക്കും വെട്ടിലായത് സാധാരണ പ്രവര്‍ത്തകരായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ യുവമോര്‍ച്ച നേതാവായ സിബി സാം തോട്ടത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഇങ്ങനെ..

സംഘ മിത്രങ്ങളെ
സംഘ മിത്രങ്ങളെ, ഇന്ന് രാവിലെ മുതല്‍ നവമാധ്യമങ്ങളില്‍ യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്റ ഹരീഷ് കൃഷ്ണയെ വീട്ടില്‍ കേറി പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞ് സര്‍ക്കാരിന് എതിരെ കഥകള്‍ പ്രചരിപ്പിക്കുന്നത് കണ്ടു.

അറസ്റ്റ്
എനിക്ക് ആ ചെറുപ്പകാരോട് സഹതാപം മാത്രമേ ഒള്ളു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ വീട്ടിലേക്ക് മാര്‍ച്ച് നടത്തി അവിടെ അക്രമം അഴിച്ച് വിടുകയും പൊലിസിനെ അക്രമിക്കുകയും ചെയ്ത കേസിലെ മൂന്നാം പ്രതിയായി ആണ് അറസ്റ്റ്.

നേതാവ് ശ്രമിച്ചില്ല
ഈ കേസിലെ രണ്ടാം പ്രതി ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ ഹൈകോടതിയില്‍ പോയി ആരും അറിയാതെ മുന്‍കൂര്‍ ജാമ്യം എടുത്തു.കുട്ട് പ്രതികളായ യുവമോര്‍ച്ച നേതാക്കന്‍മാര്‍ക്ക് ജാമ്യം നേടികൊടുക്കുവാന്‍ അദ്ദേഹം ശ്രമിച്ചില്ല .

പോലിസിനെ അക്രമിച്ചവര്‍
സ്വന്തം സഹപ്രവര്‍ത്തകരെ ഒറ്റികൊടുത്ത് അദേഹം നേതാവ് കളിച്ച് പത്തനംതിട്ടയിലൂടെ വെള്ളയും വെള്ളയും ഇട്ട് നടക്കുന്നുണ്ട്. ഈ കേസില്‍ പോലിസിനെ അക്രമിച്ച് യുവമോര്‍ച്ച നേതാക്കന്‍മാരാണ് വിനു ചെറുകോല്‍, ജയകൃഷ്ണന്‍ മൈലപ്ര, ഇവര്‍ മറ്റു ചില പൊടിക്കൈകള്‍ കാണിച്ച് പ്രതി പട്ടികയില്‍ നിന്ന് ഒഴിവായി.

അക്രമങ്ങള്‍ക്ക് ആസൂത്രണം
പത്തനംതിട്ട ജില്ലയില്‍ ഒരു തിരുവല്ലക്കാരന്‍ ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറിയുണ്ട്, ഈ അക്രമങ്ങള്‍ക്ക് ആസൂത്രണം നടത്തുന്നവന്‍, പക്ഷേ ശബരിമല വിധി വന്നതിനെ ശേഷം ഈ മഹാന്‍ നിലക്കല്‍ വരെ പോലും പോയിട്ടില്ല. അത് കാരണം ഒരു പെറ്റി കേസുപോലും പോലീസ് എടുത്തിട്ടില്ല.

കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ
ഇവരുടെ ഒക്കെ പറയുന്ന വാക്ക് കേട്ട് തെരുവില്‍ ഇറങ്ങി പൊതുമുതല്‍ നശിപ്പിക്കുകയും പൊലിസിനെ അക്രമിക്കുകയും ചെയ്തവര്‍ ജനുവരി രണ്ട് മുതല്‍ സ്വന്തം വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.

സ്വഭാവിക നടപടി
നിയമം കൈയില്‍ എടുത്താല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടക്കപെടുന്നതും സ്വഭാവിക നടപടിയാണ്. പത്തനംത്തിട്ടയില്‍ ബിജെപിക്ക് - 14 ജില്ല ഭാരവാഹികള്‍, 5 മണ്ഡലം പ്രസിഡന്റമാര്‍. എല്ലാരും സഹകുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്നു.

ഗതികിട്ടാതെ തെരുവില്‍ അലയുന്നു
അവരുടെ വാക്ക്‌കേട്ട് തെരുവില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയ യുവമോര്‍ച്ചക്കാരും അണികളും ഗതികിട്ടാതെ തെരുവില്‍ അലയുന്നു എന്നു കൂടി കൂട്ടിചേര്‍ത്തുകൊണ്ടാണ് യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ മുന്‍ പ്രസിഡന്റായിരുന്ന സിബി സാം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിബി സാം
ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് സിബി സാം ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി ബന്ധം അവസാനിപ്പിച്ചുവെന്നും ഇനി മുതല്‍ താന്‍ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സിബി സാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
സിബി സാം












Click it and Unblock the Notifications