സിക വൈറസ്: ആറംഗ കേന്ദ്രസംഘം കേരളത്തിലേക്ക്, അതിർത്തികളിലെ പരിശോധന കടുപ്പിച്ച് തമിഴ്നാട്
ദില്ലി: കൊവിഡ് വ്യാപനത്തിനൊപ്പം കേരളത്തിൽ സികാ വൈറസ് വ്യാപനവും രൂക്ഷമായതോടെ സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. സാഹചര്യം നിരീക്ഷിക്കുന്നതിനായി കേരളത്തിലേക്ക് ആറംഗ സംഘത്തേയും ആരോഗ്യമന്ത്രാലയം അയച്ചിട്ടുണ്ട്. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ഊർജ്ജിതമാക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ അടച്ചിട്ട് പരിശോധന നടത്തും. ഈ സാഹചര്യത്തിൽ ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിന് പുറമേ ഇന്ന് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെല റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പനി അടക്കമുള്ള രോഗലക്ഷണങ്ങളുള്ള അഞ്ച് വരെയുള്ള എല്ലാ ഗർഭിണികളെയും പരിശോധനയ്ക്ക് വിധേയമാക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതേ സമയം രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണ്. ഇത് രോഗവ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ശേഖരിച്ച് പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ച 19 പേരുടെ സാമ്പിളുകളിൽ 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില ജീവനക്കാരാണ് രോഗം സ്ഥിരീകരിച്ചവർ. അതേ സമയം സംസ്ഥാനത്ത് ആദ്യം സിക വൈറസ് സ്ഥിരീകരിച്ച അമ്മയ്ക്കൊപ്പം ഇവർ നൽകിയ കുഞ്ഞും ആരോഗ്യത്തോടെയാണുള്ളത്. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ള ഗർഭിണികളിൽ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുള്ളത്.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി
ഗർഭിണികളിലുണ്ടാവുന്ന സിക വൈറസ് ബാധ ജനിക്കുന്ന കുട്ടികളെ ബാധിക്കും. ഇത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് നിർദേശം. ഇത്തരത്തിലുള്ള കുട്ടികളുടെ തല ചെറുതാവാനുള്ള സാധ്യതയുമുണ്ട്. കുട്ടികളിലും മുതിർന്നവരിലും നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ലൈംഗിക ബന്ധം പുലർത്തുന്നതിലൂടെയും രക്തം ദാനം ചെയ്യുന്നതിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications